-
സ്ത്രീകളെ വലയില്‍* വീഴ്ത്തുമെന്ന് ഭയന്ന്
സൌന്ദര്യം കൂടിപ്പോയാല്* അതും ഒരു കുറ്റം തന്നെ. കര്*ശനമായ മതനിയമങ്ങള്*ക്ക് പേരുകേട്ട സൌദിയില്* കാലുകുത്തുന്ന സുന്ദരന്മാരും പേടിക്കണം എന്ന മുന്നറിയിപ്പാണ് അറബിക് പത്രമായ എലാഫ് പുറത്തുവിട്ട ഈ റിപ്പോര്*ട്ട് സൂചിപ്പിക്കുന്നത്. അതീവ സുന്ദരന്മാരാണെന്ന ‘കുറ്റത്തിന്’ മൂന്ന് യുവാക്കളെ സൌദി മതപൊലീസ് ഇടപെട്ട് നാടുകടത്തി എന്നാണ് വിവരം.
റിയാദില്* ഒരു വര്*ഷിക സാംസ്*കാരിക സമ്മേളനത്തില്* ഡെലിഗേറ്റുകള്* ആയി യുഎഇയില്* നിന്ന് എത്തിയ മൂന്ന് പേരെയാണ് നാടുകടത്തിയത്. സമ്മേളനം നടക്കുന്ന പവലിയനിലേക്ക് ഇരച്ചെത്തിയ മതപൊലീസ് ഇവരെ ബലം പ്രയോഗിച്ച് അവിടെ നിന്ന് നീക്കുകയായിരുന്നു. തുടര്*ന്ന് ഇവരെ സൌദിയില്* നിന്ന് സ്വദേശത്തേക്ക് കയറ്റിവിട്ടു.
സ്ത്രീകള്* ഈ യുവാക്കളില്* ആകൃഷ്ടരാകുമെന്ന് ഭയന്നാണ് ഇവരെ നാടുകടത്തിയത് എന്നാണ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നത്.
Keywords:Handsom mens,Riyad,Soudi,Deligates
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks