ബോളിവുഡിലെയും ഹോളിവുഡിലെയും പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരെ ഉള്*പ്പെടുത്തിക്കൊണ്ട് മലയാളത്തിലെ ഏറ്റവും ചെലവേറിയ ബിഗ് ബജറ്റ് ചിത്രമൊരുങ്ങുന്നു. എം.ടിയുടെ പ്രശസ്ത നോവലായ രണ്ടാമൂഴത്തെ ആസ്പദമാക്കി ഹരിഹരന്* സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയ ക്യാന്*വാസില്* ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹന്*ലാലും ഇന്ദ്രജിത്തും ചിത്രത്തില്* പ്രധാന വേഷങ്ങളിലെത്തും.
മോഹന്*ലാല്* ഭീമനായും മമ്മൂട്ടി ദുര്യോധനനായും ഇന്ദ്രജിത്ത് പാണ്ഡവരില്* ഒരാളായി എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകള്* . ഗദയുപയോഗിച്ച് ഭീമനും ദുര്യോധനനും തമ്മിലുള്ള പോരാട്ടം ചിത്രത്തിന്റെ ക്ലൈമാക്*സ് ത്രില്* ആയിരിക്കും. ഗോകുലം ഫിലിംസിന്റെ ബാനറില്* ഗോകുലം ഗോപാലനാണ് ചിത്രം നിര്*മ്മിക്കുന്നത്. ഈ വര്*ഷമവസാനത്തോടെ ഇന്ത്യയിലെ നിഗൂഢവനങ്ങളില്* വെച്ചായിരിക്കും സിനിമയുടെ ചിത്രികരണം.

Malayalam Films


Keywords: mohanlal mammootty film, mammootty mohanla new film