വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ കൗമാരക്കാരിയിൽ നിന്ന് മലയാളത്തിലെ മുൻനിര നായികമാർക്കിടയിൽ ഇടം പിടിച്ചിരിക്കുകയാണ് നിവേദ. ചാപ്പാകുരിശ്,​ പ്രണയം എന്നീ സിനിമകൾക്കു ശേഷം റോമൻസ് ആയിരുന്നു നിവേദയുടെ ഏറ്റവും പുതിയ ചിത്രം.

നിവേദ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസിൽ ഹിറ്റുകൾ സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ അവസരങ്ങൾ ഈ താരത്തെ തേടിയെത്തി.

മലയാളത്തിന്രെ സ്വന്തം ലാലേട്ടനും തമിഴിന്രെ ഇളയദളപതിയും ഒരുമിച്ചഭിനയിക്കുന്ന തമിഴ് ചിത്രത്തിലാണ് നിവേദ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജില്ല എന്ന ചിത്രത്തിൽ ലാലിന്രെ മകളായും വിജയുടെ സഹോദരിയുമായാണ് നിവേദ അഭിനയിക്കുന്നത്.

'മോഹൻലാൽ സാറിനൊപ്പം പ്രണയം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. അതിൽ ദു:ഖമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സന്തോഷവതിയാണ്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് വലിയ കാര്യമായി കാണുന്നു.'-നിവേദ പറഞ്ഞു.

അനിയത്തിയുടെ റോളുകൾ ചെയ്യാം എന്നു പ്ലാൻ ചെയ്തിരുന്നില്ലെന്നും എന്നാൽ നല്ലൊരു കഥാപാത്രമാണെന്നു തോന്നിയതു കൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നും താരം പറഞ്ഞു.

'സഹോദരന്രെ സ്വഭാവത്തിൽ മാറ്റം വരുത്തുന്ന അനിയത്തിയായിട്ടാണ് അഭിനയിക്കുന്നത്. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്'-നിവേദ പറഞ്ഞു.

ജയ് നായകനാകുന്ന സരസ്വതി ശപഥം എന്ന തമിഴ് ചിത്രത്തിലാണ് നിവേദ ഇപ്പോൾ അഭിനയിക്കുന്നത്. ഗായികയാകാൻ ആഗ്രഹിക്കുന്ന ജയശ്രീ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Keywords: niveda, actress niveda,
niveda with mohanlal, niveda vijay new film, niveda mohanlal new film