ഫഹദിനെ നായകനാക്കി എടുക്കുന്ന പുതിയ ചിത്രങ്ങളുടെ തിരക്കഥകളില്* അദ്ദേഹം കൈകടത്താന്* ശ്രമിക്കുന്നതായി പ്രമുഖ മാധ്യമം റിപ്പോര്*ട്ട് ചെയ്യുന്നു. ഇതിനെ തുടര്*ന്ന് പ്രശസ്ത സംവിധായകനായ കമലിന്റെ ചിത്രത്തില്* നിന്നു അദ്ദേഹത്തെ മാറ്റി നിര്*ത്തി ജയറാമിനെ നായകനാക്കിയെന്നും മറ്റൊരു ചിത്രത്തില്* ഫഹദ് പറയുന്നതുപോലെ തിരക്കഥ നിരവധി തവണ മാറ്റി എഴുതിയിട്ടും ചിത്രത്തില്* അഭിനയിക്കാന്* ഫഹദ് തയ്യാറായില്ലെന്നുമാണ് ആരോപണങ്ങള്* .

സുരേഷ്ബാബു തിരക്കഥ എഴുതി കമല്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* ഇടപെട്ടതിനെ തുടര്*ന്നാണ് ഫഹദിനെ മാറ്റി ജയറാമിനെ നായകനാക്കിയത്. എം. മണി നിര്*മിക്കുന്ന അയ്യര്* ഇന്* പാകിസ്ഥാന്* എന്ന ചിത്രത്തില്* ഫഹദിന്റെ ഇഷ്ടത്തിനനുസരിച്ച് തിരക്കഥ നിരവധി തവണ മാറ്റി എഴുതിയിട്ടും ചിത്രത്തില്* അഭിനയിക്കാന്* താല്*പര്യമില്ലെന്ന് ഫഹദ് അറിയിച്ചുവത്രെ. നിര്*മാതാവിന്റെ കയ്യില്* നിന്ന് ഫഹദ് അഡ്വാന്*സും വാങ്ങിയിരുന്നു. തുടര്*ന്ന് എം. മണി പ്രൊഡ്യൂ സേഴ്*സ് അസോസിയേഷനില്* പരാതി നല്*കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്* ഈ ചിത്രത്തില്* നായകനാകുമെന്നാണ് ഒടുവില്* കേട്ടത്.


Keywords: fahad fazil, fahad fazil kamal new film, kamal fahad fazil, kamal new film fahad fazil