-
കോഴക്കാര്* കൈതപ്രത്തിനെയും വെട്ടിലാക്ക&#

ബന്ധപ്പെട്ടവരിലും ക്രിക്കറ്റ് ആരാധകരിലും മാത്രമല്ല, പുതിയ കോഴ വിവാദം ഞെട്ടലുളവാക്കിയത്. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്* നമ്പൂതിരിയെ കൂടി വെട്ടിലാക്കിയിരിക്കുകയാണ് ഈ ഒത്തുകളി വിവാദം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ‘മഴവില്ലിനറ്റം വരെ’യില്* പ്രധാന വേഷം ചെയ്തിരുന്ന ക്രിക്കറ്റ് താരം ശ്രീശാന്ത് ഒത്തുകളിയില്* ഉള്*പ്പെട്ടതോടെ ശ്രീശാന്ത് അഭിനയിച്ച ഭാഗങ്ങള്* ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്.
ഇതാദ്യമായല്ല കോഴ വിവാദം കൈതപ്രത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ക്രിക്കറ്റും സംഗീതവും കോര്*ത്തിണക്കി കൊണ്ടുള്ള സിനിമയില്* പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ് അഭിനയിക്കുമെന്ന റിപ്പോര്*ട്ടുകളാണ് ചിത്രത്തിന് കൂടുതല്* വാര്*ത്താ പ്രാധാന്യം നല്*കിയത്. എന്നാല്* പാക്ക് ക്രിക്കറ്റിനെ പിടിച്ചുലച്ച കോഴ വിവാദത്തില്* മുഹമ്മദ് ആസിഫും ഉള്*പ്പെട്ടിട്ടുണ്ടെന്ന വാര്*ത്തകളെ തുടര്*ന്ന് കൈതപ്രം ആസിഫിനെ ഒഴിവാക്കുകയായിരുന്നു.
ആസിഫിനു പിറകെ ശ്രീശാന്തും കോഴയില്* കുടുങ്ങിയതോടെ ഈ സിനിമയിലെ വേഷം ചെയ്യാന്* ഏതെങ്കിലും ക്രിക്കറ്റ് കളിക്കാരന്* ധൈര്യപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം. മഴവില്ലിനറ്റം തേടിയുള്ള യാത്ര പോലെയാകാതെ കഥാപാത്രത്തിന് ചെര്*ന്നൊരാളെ ‘മഴവില്ലിനറ്റം വരെ’യുടെ അണിയറ പ്രവര്*ത്തകര്*ക്ക് ലഭിക്കട്ടെയെന്ന് ആശംസിക്കാം.
Keywords: kaithapram damaodaran namboothiri, kaithapram sreeshanth, kaithapram sreeshanth film, kaithapram sreeshanth latest film, Mazhavillinattam-vare, Mazhavillinattam-vare sreeshanth
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks