Results 1 to 1 of 1

Thread: മലയാളത്തിന്റെ ജന്റിൽമാന് 53

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Apr 2005
    Posts
    46,704

    Default മലയാളത്തിന്റെ ജന്റിൽമാന് 53



    തമിഴ് സിനിമയായ ജില്ലയുടെ സെറ്റില്* വെച്ച് മോഹന്* ലാലിന്റെ അമ്പത്തി മൂന്നാം പിറന്നാൾ ആഘോഷിച്ചു . മോഹന്* ലാലിന്റെ ജന്മദിനമാണെന്നറിഞ്ഞപ്പോള്* അദ്ദേഹത്തിനൊരു സര്*പ്രൈസ് പാര്*ട്ടി നല്*കാന്* തീരുമാനിക്കുകയായിരുന്നുവെന്ന് ജില്ലയുടെ സംവിധായകന്* നേശന്* പറഞ്ഞു.

    വിശേഷണങ്ങൾ വേണ്ടാത്ത നടൻ. അഭിനയത്തിന്റെ ഏതു ഭാവവും നിമിഷനേരം കൊണ്ട് ആത്മാവിലേക്ക് ആവാഹിക്കാൻ കഴിവുള്ള നടൻ. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. മോനെ ദിനേശാ ആ ലാലേട്ടന് മെയ് 21​ 53 വയസ് പൂർത്തിയായി



    വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ആയിരുന്നു മോഹൻലാലെന്ന അതുല്യ നടന്റെ ജനനം. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു.

    തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.




    തിരനോട്ടം ആയിരുന്നു മോഹൻലാലിന്റ ആദ്യ സിനിമ. ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ഫാസിൽ സംവിധാനം ചെയ്ത് ശങ്കർ ആയിരുന്നു നായകൻ. അന്ന ആ സിനിമ പുറത്തിങ്ങുന്പോൾ ലാലിന് 20 വയസ് മാത്രമായിരുന്നു പ്രായം.



    1983 കാലഘട്ടത്തിൽ മോഹൻ ലാലിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഉയരങ്ങളിൽ. ഐ.വി. ശശി സം*വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്ന് നായകവേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം*വിധാനം ചെയ്തത് പ്രശസ്ത സം*വിധായകനും, മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം,​ കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളാണ്.

    1986 മുതൽ 1995വരെ കാലഘട്ടം മലയാള സിനിമയുടെ സുവർണകാലമായിരുന്നു. ആ കാലഘട്ടം മോഹൻലാലിന്റെയും സുവർണ കാലഘട്ടമായി തന്നെ കാണാം. മോഹൻലാലിന്റെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ഇക്കാലത്ത് പുറത്തിറങ്ങി. 1986ൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സം*വിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ലാൽ അധോലോക നായകന്റെ വേഷത്തിലെത്തിയ രാജാവിന്റെ മകൻ* എന്ന ചിത്രം അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു.

    1997ൽ മോഹൻലാൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെ തമിഴിലെത്തി. ലോകസുന്ദരി ഐശ്വറായ് ആയിരുന്നു നായിക. 2002ൽ ഇറങ്ങിയ കമ്പനി എന്ന സിനിമയിലൂടെ ബോളിവുഡിലെത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFA) മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻ*ലാലാണ്. 2009-ൽ ഉലകനായകൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ* എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു.


    30 വർഷം മുന്പ് തുടങ്ങിയ മോഹൻലാലിന്റെ അഭിനയജീവിതം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും ജോലിയോടുള്ള പ്രതിബദ്ധതയും തന്നെയാണ്.


    Mohanlal

    Keywords: mohanlal gallery, mohanlal images, mohanlal new stills, mohanlal photos, mohan lal jilla, mohanlal birthday, mohanlal 53th birthday
    Last edited by minisoji; 05-23-2013 at 04:45 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •