വഞ്ചനാക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി നടി ലീന മരിയയ്*ക്കെതിരെ ആരോപണങ്ങളുമായി സംവിധായകന്* ഷാജി കൈലാസ് രംഗത്ത്. ഏറെ നിഗൂഢതകളൂള്ള സ്വഭാവക്കാരിയായിരുന്നു ലീനയെന്ന് ഷാജി കൈലാസ് മനോരമ ഓണ്*ലൈനിന് നല്*കിയ അഭിമുഖത്തില്* പറഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്ത റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് ലീന സിനിമയില്* അരങ്ങേറ്റം കുറിച്ചത്.


ചിത്രത്തിലെ ഒന്*പതു നടിമാരില്* ഒരാളായിരുന്ന ലീന മരിയ തനിക്ക് ഒറ്റയ്ക്ക് ഒരു ഹോട്ടല്* മുറിയില്* താമസിക്കണമെന്നും ആവശ്യപ്പെട്ടെന്നും വീട്ടില്* നിന്നു കൊണ്ടുവരുന്ന ഡ്രസ് മാത്രമേ സിനിമയില്* ഉപയോഗിക്കൂ എന്ന് വാശിപ്പിടിച്ചെന്നും സിനിമയെ കാര്യമായി ബാധിക്കാത്തതിനാല്* അതൊക്കെ അനുവദിച്ചു കൊടുത്തെന്നും ഷാജി കൈലാസ് പറഞ്ഞു. ആഢംബര ജീവിതം ഇഷ്ടപ്പെട്ട അവര്* എല്ലാവരില്* നിന്നും അകന്നു നില്ക്കാന്* ശ്രമിച്ചിരുന്നു. വീട്ടുകാരെ കുറിച്ച് വ്യക്തമായൊന്നും പറഞ്ഞില്ലെന്നും ഷാജി പറയുന്നു.
അഭിനയത്തില്* അത്ര മികവ് പ്രകടിപ്പിക്കാത്ത അവരെ സിനിമയിലെ കഥാപാത്രത്തിലേക്കു മാറ്റിയെടുക്കാനായി വല്ലാതെ ബുദ്ധിമുട്ടിയതായും അദ്ദേഹം പറഞ്ഞു.

Keywords: actress leena arrested, actress leena shaji kailas, actress leena images