മഞ്ജുവാര്യര്* സിനിമയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്*ട്ട്. ഗീതു മോഹന്**ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മഞ്ജു സിനിമാലോകത്തേക്ക് തിരികെയെത്തുന്നു എന്നാണ് വാര്*ത്തകള്* ലഭിക്കുന്നത്. ഗീതു ചിത്രത്തിന്*റെ തിരക്കഥ പൂര്*ത്തിയാക്കിയെന്നും കഥയും കഥാപാത്രവും മഞ്ജുവിന് ഇഷ്ടമായെന്നുമാണ് വിവരം.


ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരും ഗീതു മോഹന്**ദാസും പല തവണ കൂടിക്കാഴ്ച നടത്തിയത്രേ. നായികാപ്രാധാന്യമുള്ള ഈ സിനിമ വന്* ബജറ്റിലായിരിക്കും ഒരുക്കുകയെന്നും ഗീതുവിന്*റെ ഭര്*ത്താവ് രാജീവ് രവിയായിരിക്കും ഛായാഗ്രഹണമെന്നുമാണ് റിപ്പോര്*ട്ടില്* പറയുന്നത്.

മഞ്ജുവിന്*റെ മടങ്ങിവരവ് ചിത്രം സംബന്ധിച്ച് ഒട്ടേറെ റൂമറുകള്* ദിനം*പ്രതി പ്രചരിക്കുന്നതിനിടെയാണ് ഗീതു മോഹന്**ദാസിന്*റെ പ്രൊജക്ടിനെക്കുറിച്ചുള്ള വിവരവും എത്തിയിരിക്കുന്നത്. മഞ്ജുവിന്*റെ അടുത്ത സുഹൃത്തുകൂടിയാണ് ഗീതു മോഹന്**ദാസ്.

വാല്*ക്കഷണം: ‘കേള്*ക്കുന്നുണ്ടോ?’ എന്ന ചിത്രത്തിലൂടെയാണ് ഗീതു മോഹന്**ദാസ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. മഞ്ജുവാര്യര്* നായികയാകുന്ന ചിത്രത്തിലൂടെ കൊമേഴ്സ്യല്* സിനിമകളുടെ ലോകത്തേക്കും ഗീതു വരികയാണെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.


More stills


Keywords:Geethu Mohandas,Manju Warrier,Kelkunnundo movies,malayalam film news, Manju