-
നന്മയുടെ വെണ്മയാണവള്‍*

നന്മയുടെ വെണ്മയാണവള്‍*
തൂവെള്ളയാണവളുടെ
മേനിയും മനസ്സും മിഴികളും
അവളുടെ നെടുവീര്*പ്പുകള്‍*ക്കും
നീരാവിയുടെ വെണ്മ തന്നെ ...
നൊമ്പരങ്ങള്‍* ഉരുകി ഒഴുകുന്ന അവളുടെ
മിഴിനീരിനു പോലും തൂവെണ്മ തന്നെയാണ് നിറം
മാലാഖമാര്‍*ക്കു പോലും അസൂയ തോന്നിയതാവാം
അവളോടും ,.... അവളുടെ വെണ്മയോടും
ഒരിക്കലും അവളെ തലോടാനോ
അവള്*ക്ക് തണലിടാനോ അവര്‍* വന്നില്ല
അവളുടെ വെളുത്ത മിഴികള്‍* നിറഞ്ഞതും കവിഞ്ഞതും വെണ്ണക്കവിളിലൂടെ വെളുത്ത മിഴി-
മുത്തുകള്‍* പൊഴിഞ്ഞതും അത് നിറഞ്ഞ്
വെണ്*തടാകമായതും അതിലവള്* മുങ്ങിപ്പൊങ്ങുന്നതും
എല്ലാം അവള്* മാത്രം അറിഞ്ഞു ...
അവള്* മാത്രം അനുഭവിച്ചു ...
വേറെ ആര്*ക്കും അത് കാണാനായില്ല കാരണം
എല്ലാം വെണ്മയായിരുന്നു നിലാവിന്*റെ വെണ്മ
എല്ലാം അറിഞ്ഞിട്ടും നിസ്സഹായനായി നോക്കി നില്*ക്കുന്ന ...
നില്*ക്കേണ്ടി വന്ന പോക്കുവെയില്‍*
കാത്തിരിക്കുകയാണ് ആ മിഴി തുടക്കാന്‍*
ഇനിയുമൊരു ജന്മത്തിനു വേണ്ടി...!!
Keywords:songs,nanmayude venmayannaval,kavithakal,poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks