-
അവള്* അന്ന് പറഞ്ഞത്

അവള്* അന്ന് പറഞ്ഞത്,
മുത്തുകളും ഇതളുകളും കൊരുത്ത്
തേന്മാവിന്*റെ ചില്ലകള്*ക്കടിയില്*
തണുത്ത തണലില്*നിന്ന്,
കാറ്റിന്*റെ ഇടയില്*നിന്ന്
നനുത്ത് നേര്*ത്ത തുള്ളികള്*
അവളുടെ മുടിയിഴകളിലൂടെ
ഊര്*ന്നുവീണപ്പോള്*
മഴയും മാനവും നോക്കി
അകലേയ്ക്ക് ഓടിയകന്ന വഴി.
സീമകളില്ലാത്ത സായാഹ്നചക്രവാളംനോക്കി
വര്*ണങ്ങള്* പെറുക്കിയെടുത്ത്
കുളിരില്*പൊതിഞ്ഞ്
സ്വപ്നങ്ങളുടെ ജീവവായുവില്*മുക്കി
ഒരിക്കലും നിശ്വസിക്കാന്* കഴിയാതെ
ഓര്*മകളുടെ മൊഴിവഴികളില്*
കട്ടപിടിച്ചുകിടക്കുന്നു എന്*റെ മനസ്സ്.
Keywords:songs,poems,kavithakal,love songs,sad songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks