ഇനിയെന്റെ മൌനങ്ങളെ
പിന്തുടരാതിരിക്കുക
മുളക്കീറില്* കൊരുത്ത
നെഞ്ചിനു നേരെ കണ്ണടക്കുക
നഷ്ടസ്വപ്നങ്ങളെ ആട്ടിയോടിക്കുക
തരിശായ മനോമണ്ഡലങ്ങളില്*
വീണടിയാന്* അനുവദിക്കുക
മൃതികള്*ക്ക് മുന്*പേ പിറവിയെടുക്കാനും
ജന്മാന്തരങ്ങളില്* വീണടിയാനും
ഞാന്* പ്രാപ്തയാകട്ടെ
കടപ്പാടുകളുടെ കണക്കിലെന്റെ
കണങ്കാല്* കുരുക്കരുത്
ഇതുമൊരു ജല്പനം
വെറും ആത്മ രോദനം
കാലമേ നീയിനിയും ഒഴുകുക
ഗതിവേഗങ്ങളില്*
എന്നെ മറക്കുക


Keywords:songs,sad songs,love poems,virahagangal