വിഷാദത്തിന്റെ
ഏതു കനലാണ്
നിന്നെ എന്നരികിൽ
എത്തിച്ചത് ..
ഇനിയും

മൗനത്തിന്റെ
പൂഴിമണ്ണ് താണ്ടി
ഏകാന്തതയുടെ
ഒറ്റ ദ്വീപിലേക്ക്
വീണ്ടും നീ വരിക..

പുകയുന്ന
നൊമ്പരത്തിന്റെ
കനലുകളിലേക്ക്
ആര്ത്തലച്ചു
നീ പെയ്യുക...

കണ്ണീർകടലിന്റെ
ആഴങ്ങളിൽപുളയുന്ന
ഓര്മ്മകളുടെ പരൽമീനുകളെ
നീ കരങ്ങളിലൊതുക്കുക..

മാനസ പൊയ്കയിൽ
കാലം തെറ്റി പൂവിട്ട
കിനാക്കളെയെല്ലാം
നീ പറിച്ചു മാറ്റുക..

വേദനയും വേര്പെടലും
സ്നേഹനിരാസങ്ങളും
കൈകൊട്ടി ചിരിക്കാത്ത
അട്ടഹാസങ്ങൽ
നീ എനിക്കേകുക...

ഓര്മ്മകളുടെ നൊമ്പരവും
കിനാക്കളുടെ വെളിച്ചവും
ഒത്തുചേരാത്ത മറവിയുടെ
ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക്
നീയെന്നെ കൊണ്ടു പോവുക..

വിരൽത്തുമ്പിൽകോര്ത്ത് കെട്ടി
മൗനത്തിന്റെ മേഘരൂപങ്ങളിലേക്ക്
കളിത്തോഴിയായി നീയെന്നെ
ഇനിയും മാറ്റുക .


Keywords:songs,love songs,love poems,sad songs,kavithakal