- 
	
	
		
		
		
		
			
 നിൻ ചുണ്ടിലൊരു പുഞ്ചിരി
		
		
				
					
					
				
				
					
				
		
			
				
					
എൻ മണിക്കൊലുസ്സിൻ കൊഞ്ചലിനായല്ലയൊ 
യവ്വനം വരളുന്ന വേളയിലും നീ കാത്തിരുന്നത്....! 
ഒരു വളപ്പോട്ടുകൊണ്ടെൻ വിരൽ മുറിഞ്ഞീടുമ്പോൾ 
നിണ മൊഴുകുന്നത് നിന്* നെഞ്ചിലല്ലയോ...! 
ഒരു വാക്കുകൊണ്ടെൻ കണ്* തുളുമ്പിടുമ്പോൾ 
ഈറനാവുന്നതു നിൻ മിഴികളല്ലയോ....! 
എന്* മന്ദഹാസം പാതി മുറിയുമ്പോൾ 
തപ്തമാകുന്നതു നിൻ വദനമല്ലയോ....! 
എൻ ചിന്തകൾ നിന്നിലേക്കണയുമ്പോൾ 
ദീപ്തമാവുന്നതു നിൻ ചേതനയല്ലയോ....! 
എൻ മുഖമൊന്നിരുളുമ്പോൾ മേഘാവൃതമാവുന്നത് 
നിന്* ധവളിമയാർന്ന ഹൃദയ മേലാപ്പില്ലല്ലയോ....! 
എൻ മനമൊന്നിടറിവീഴുമ്പോൾ 
കൈത്താങ്ങാവേണ്ടത് നിന്* മൃദുമൊഴികളല്ലയോ...! 
നിൻ കണ്*കളിലേക്കുററു നോക്കുമ്പോഴും 
നിന്നിലായി തെളിയുന്നതെന്നിലെ ഭാവനയല്ലയോ...! 
ഒരു മന്ദഹാസം എന്നിൽ നിറയുമ്പോൾ 
ഉതിരുന്നത്* നിൻ ചുണ്ടിലൊരു പുഞ്ചിരിയായായല്ലയോ...! 
ആൾകൂട്ടത്തിൽ നീ തനിയെ നില്ക്കുന്നത് 
എന്* പാദ പതനത്തിനായി മാത്രമായല്ലയോ....! 
അറിയാതലഞ്ഞു നീ തിരയുവതിന്നും 
എൻ കരസ്പര്ശത്തിനു വേണ്ടിമാത്രമല്ലയോ...! 
കുന്നിക്കുരു മണികളും വളപ്പൊട്ടുകളും നീ കാത്തുവെച്ചു 
നമ്മുടെ മറ്റൊരു ബാല്യത്തിനായല്ലയോ..
Keywords:songs,poems,kavithakal,love songs,sad songs,love peoms,malayalam kavithakal
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks