-
അവളുടെ മധുര സ്വപ്*നങ്ങൾ...

ഒരു ഹോമകുണ്ഡം ഉണ്ടാക്കി
ശേഷിച്ച ഒരു കല്ലെടുത്തിരിപ്പിടമാക്കി.
കർമ്മിയും പരികർമ്മിയും
എല്ലാമവൾ തന്നെ ..
ഇടറുന്ന ശബ്ദത്താൽ മന്ത്രമുരുവിട്ടവൾ:
"ഞാനാണ്* തെറ്റുകാരി
ഞാനാണ്* തെറ്റുകാരി
ഞാൻ മാത്രമാണ് തെറ്റുകാരി."
കത്തി ജ്വലിക്കുമാ അഗ്നിതൻ മാറിൽ,
കത്തിയമാർന്നതോ അവളുടെ സ്വപ്*നങ്ങൾ.
ഒരു കുഞ്ഞു മയിൽ*പ്പീലി തുണ്ടുപോൽ,
ആകാശം കാണാതെ,
പുസ്തക താളിലോളിപ്പിച്ച,
അവളുടെ മധുര സ്വപ്*നങ്ങൾ...
വാക്കിനെ നോവിക്കാതെ
അവളുടെ വിരൽത്തുമ്പിൽ വിരിഞ്ഞ ,
കവിതയാം പൂക്കാലമത്രയും
എരിഞ്ഞൊടുങ്ങിയാ അഗ്നികുണ്ഡത്തിൽ...
ആരോടുമില്ല പരിഭവം,
ആരോടുലില്ല പ്രതികാരം,
ആരെയും പഴിചാരനുമില്ല...
കാരണം,,,
"ഞാനാണ്* തെറ്റുക്കാരി
ഞാനാണ്* തെറ്റുക്കാരി
ഞാൻ മാത്രമാണ് തെറ്റുകാരി..."
Keywords:songs,poems,kavithakal,malayalam songs,sad songs,love songs
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks