കിംഗ്* ഖാന്റെ ഏറ്റവും പുതിയ ചിത്രം റെക്കോര്*ഡില്* നിന്നും റെക്കോര്*ഡിലേക്ക് കടയ്ക്കുകയാണ്. ജനങ്ങള്*ക്കിടയില്* നിന്നും ലഭിച്ച വന്* സ്വീകാര്യതക്ക് പുറമേ കഴിഞ്ഞ വര്*ഷത്തെ സല്*മാന്* ഖാന്റെ ഈദ് ചിത്രമായ ഏക് താ ടൈഗറിന്റെ റെക്കോഡാണ് ചെന്നൈ എക്*സ്പ്രസ് മറികടന്നത്. റിലീസ് ആയി വെറും മൂന്ന് ദിവസം കൊണ്ട് നൂറ് കോടിയാണ് ചെന്നൈ എക്*സ്പ്രസ് സ്വന്തമാക്കിയത്. ആറു ദിവസം കൊണ്ട് നൂറ് കോടി ക്ലബില്* കയറിയായിരുന്നു ഏക് താ ടൈഗര്* റെക്കോഡിട്ടതെങ്കില്* ചെന്നൈ എക്*സ്പ്രസിന് പാഞ്ഞടുക്കാന്* വേണ്ടി വന്നത് വെറും മൂന്ന് ദിവസം മാത്രമാണ് എന്നത് ചെന്നൈ എക്സ്പ്രസിന്റെ വിജയത്തിന്റെ വലുപ്പം വര്*ധിപ്പിക്കുന്നു.
ഇത് നാലാം തവണയാണ് ഷാരൂഖ്* ഖാന്റെ ചിത്രം 100 കോടി ക്ലബില്* എത്തുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത മുഴുനീള എന്റര്*ടെയിനറായ ചിത്രത്തിന് ആദ്യ ദിവസം തന്നെ വന്* സ്വീകരണമാണ് ലഭിച്ചത്. മുംബൈയില്* നിന്നും തമിഴ്*നാട്ടിലെ രാമേശ്വരത്തേക്ക് വരുന്ന യുവാവിന്റെ കഥയാണ് ചെന്നൈ എക്*സ്പ്രസില്*. ഓം ശാന്തി ഓം എന്ന ബോളിവുഡ് ബ്ലോക്ക്ബ്ലസ്റ്ററിനു ശേഷം ഷാറൂഖ്-ദീപിക ജോഡികള്* ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചെന്നൈ എക്*സ്പ്രസിനുണ്ട്.