1.മീന്* പരന്ന കഷണങ്ങളാക്കിയത് -അര കിലോ
അതല്ലെങ്കില്* പരന്ന മീന്*.(അയക്കൂറയായാല്* നല്ലത്)
ഫ്രൈ ചെയ്യാന്* തയ്യാറാക്കുന്നതു പോലെ തയ്യാറാക്കുക.
2.മുളകുപൊടി -അര ടേബിള്* സ്പൂണ്*
3.മഞ്ഞള്*പ്പൊടി അര ടേബിള്* സ്പൂണ്*
4.ഉപ്പ് -കുറച്ച്
5.സവാള കനം കുറച്ചരിഞ്ഞത് -2
6.ഇഞ്ചി ചതച്ചത് -1 കഷണം
7.വെള്ളുള്ളി..5 അല്ലി
8.ഉള്ളി -ഒന്നര കപ്പ്
9.പച്ചമുളക് -10
10.തക്കാളി.2 എണ്ണം
11.പെരുംജീരകം -1 ടീസ്പൂണ്*
12.ഗരംമസാല -അര ടീസ്പൂണ്*
13.ബിരിയാണി മസാല- 4 സ്പൂണ്*.
14. ഉപ്പ് -പാകത്തിന്

ഇനി പാകം ചെയ്യുന്ന വിധം

മീന്* കഷണങ്ങള്* കഴുകി തുടച്ച് ജെക്കിയെടുത്ത്* ഉപ്പും മുളകുപൊടിയും മഞ്ഞള്*പ്പൊടിയും തേച്ച് അധികം മുക്കാതെ വറുത്തു കോരുക.6 മുതല്* 14 വരെയുള്ള ചേരുവകള്* അല്പം എണ്ണയില്* മൂപ്പിച്ചെടുക്കുക.എല്ലാം ചേര്*ന്ന് മസാല റെഡിയാവുമ്പോ വറുത്തെടുത്ത മീന്* അതില്* ചേര്*ക്കുക.മസാല ചേരാന്* കുറച്ചു നേരം വെക്കുക..ഇപ്പോ മസാല റെഡി...പിള്ളാരും പൂച്ചയുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതൊരു ഭാഗത്ത് നീക്കിവെക്കുക.

ഇനി ചോറ് ഉണ്ടാക്കുന്ന വിധം


ബിരിയാണി അരി രണ്ട് കി.ഗ്രാം , വെള്ളം 15 ഗ്ലാസ് ,സവാള അരിഞ്ഞത് ഒരെണ്ണം,ഡാല്*ഡ, നെയ്യ് 200 ഗ്രാം വീതം
ഗരം മസാല കൂട്ട് ഒരു ചെറിയ പാക്കറ്റ് അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതംബിരിയാണി കളര്* പാലില്* കലക്കിയത് ഒരു ടീസ്പൂണ്*(ഇതു മാറ്റി വെക്കുക,പിന്നീട് മത്രം ആവശ്യം വരും..)പനിനീര്* മൂന്ന് വലിയ സ്പൂണ്*ചെറുനാരങ്ങനീര് ഒരു വലിയ നാരങ്ങയുടേത് ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്* വെച്ച് ചൂടാവുമ്പോള്* ഡാല്*ഡയും നെയ്യും ചേര്*ത്ത് ഉരുക്കി എടുക്കുക.അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക. അതേ നെയ്യില്* സവാള നീളത്തില്* മുറിച്ചത് വഴറ്റുക. ഇതോടൊപ്പം തന്നെ ഗരംമസാല കൂട്ടും അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും ചേര്*ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് അരി വേവാനാവശ്യമായ വെള്ളം ഒഴിക്കുക. ശേഷം ചെറുനാരങ്ങാ നീരും കുറച്ച് പനിനീരും പാകത്തിനുള്ള ഉപ്പും ചേര്*ത്ത് അടച്ചുവെക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്* അരി കഴുകി ഇടുക.തീ കുറച്ച് വെള്ളം വറ്റിച്ചെടുക്കണം. ചോറ് വേവിക്കുമ്പോള്* ഇടയ്ക്കിടെ മറിച്ചിടണം. ചോറ് ഏകദേശം വെന്ത് പാകമായാല്* മുകളില്* പനിനീര്* കുടഞ്ഞ് അടുപ്പില്* നിന്നും വാങ്ങുക.

ഇനി ധം ഇടുന്ന വിധം.------------

ബിരിയാണി ചെമ്പില്* നെയ്യ് പുരട്ടി താഴെ നേരത്തെ തയ്യാറാക്കിയ മീനും മസാലയും നിരത്തുക. അതിനു മീതെ മല്ലിയില, പൊതിനയില, കറിവേപ്പില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. നിരത്തിയ ചോറിനു മുകളില്* പാലില്* കലക്കിവെച്ച ബിരിയാണി കളര്* കുടയുക. കുറച്ച് സവാള വറുത്തതും അണ്ടിപ്പരിപ്പ് വറുത്തതും ഇതിനു മുകളില്* വിതറുക.ബാക്കിയുള്ള ചോറ് വീണ്ടും ഇതിന്റെ മുകളില്* നിരത്തുക. ഇങ്ങനെ ചോറും മസാലയും തീരുന്നതുവരെ ഇടവിട്ട് നിരത്തുക. ഏറ്റവും മുകളില്* വറുത്ത് വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നിരത്തി മുകളില്* വളരെ കുറച്ച് ഗരംമസാലയും വിതറുക.പാത്രം അടച്ച് അലുമിനിയും ഫൊയില്* കൊണ്ട് നല്ല വണ്ണം അടച്ചു മുകളില്* പാത്രത്തിന്റെ അടപ്പും വെച്ചു മുകളില്* ഒരു ചിരട്ട കത്തിച്ചു വെക്കുകയോ ഭാരമുള്ള ഒരു വസ്തു വെക്കുകയോ ചെയ്യുക.താഴെ ചെറുതീയില്* ചൂടാക്കുക..15 മിനുട്ട് നേരം ദമ്മില്* വേവിക്കുക.ഇനി അലുമിനിയം ഫോയല്* മാറ്റി ചൂടോടെ വിളമ്പാം...വിളമ്പുമ്പോള്* ശ്രദ്ദിക്കേണ്ടത്..ആദ്യം മുകളില്* നിന്ന് ചോറ് മാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയിടുക..ശേഷം താഴെയുള്ള മസാലയും മീന്* കഷണങ്ങളും ഓരോ പ്ലൈറ്റിലും അല്പം വിളമ്പുകയും ശേഷം മുകളില്* മാറ്റിവെച്ച ചോറ് മാത്രം വിളമ്പിയാല്* കഴിക്കുന്നവര്*ക്ക് കൂടുതല്* മസാല വേണ്ടവര്*/വേണ്ടാത്തവര്* എന്ന രീതിയില്* ആസ്വദിച്ച് കഴിക്കാന്* പറ്റും..


Fish Biriyani (Meen Biriyani) more stills


Keywords:Fish Biriyani recipes,Meen Biriyani recipes,meen biriyani images,fish biriyani images,fish biriyani picture gallery