-
ഇന്ന് തിരുവോണം....മലയാളികള്* ആഘോഷത്തിമിര്*!

ചുളം വിളിച്ചെത്തിയ ചിങ്ങകാറ്റിനോടു കളി പറയുന്ന ആലിലകളും.
ആമ്പല്*പ്പൂവിന്റെ കവിളില്* ഉമ്മ വയ്ക്കുന്ന ആവണി തിങ്കളും.
വരാനിരിക്കുന്ന രാവിനെയോര്*ത്തു രാഗലോലയായ കുങ്കുമസന്ധ്യയും.
പരിഭവകൊഞ്ചലുമായി കുണുങ്ങി ഓടുന്ന പുഴപ്പെണ്ണിന്റെ നെറുകയില്* നനുത്ത കൈവിരലാല്*
തലോടുന്ന വര്*ഷമേഘങ്ങളും
മരതകപട്ടിന്* മുലക്കച്ച കെട്ടിയ മാമലകളും
തളിരില ചുണ്ടില്* നീലവാനം ഒളിപ്പിച്ച തുഷാരബിന്ദുക്കളും
പൊന്* കസവു ഞൊറിഞ്ഞുടുത്ത പൊന്നോണതുമ്പികളും
ഹരിനാമം ചൊല്ലുന്ന അമ്പലപ്രാവുകളും
കുടമണി ആട്ടി ഓടുന്ന പയ്ക്കിടാവും
വഴിയരികില്* കാത്തുനിന്ന തുമ്പകളും.ഓര്*മ്മകള്* വീണ്ടും ഊഞ്ഞലാടുകയാണു`.............
സ്വപ്നങ്ങള്*ക്കു ചിറകുമുളച്ചെങ്കില്*.........
അവയിലേറി പറക്കാന്* കഴിഞ്ഞെങ്കില്*...........
പൊയ`പ്പോയി മറഞ്ഞ നല്ലോണക്കാലങ്ങള്* ഒരിക്കല്*ക്കൂടി വിരുന്നു വന്നെങ്കില്*.............
എല്ലാ കൂട്ടുകാര്*ക്കും ഓണാശംസകള്*
നന്മയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമായി ഇന്ന് തിരുവോണം. തന്റെ പ്രജകളെ കാണാന്* മഹാബലിത്തമ്പുരാന്* രാവിലെ തന്നെ യാത്രതുടങ്ങി. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണക്കോടിയുടുത്തും ഓണസദ്യയൊരുക്കിയും ഓരോ മലയാളിയും മാവേലിത്തമ്പുരാനെ വരവേല്*ക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്* ആഘോഷത്തിമിര്*പ്പിലാണ്. വായനക്കാര്*ക്ക് ടീം ബിസ്സുഹാറ്റ്* ന്റെയും ,ഹോസ്റ്റൊനെടിന്റെയും ഓണാശംസകള്*.
രാഷ്ട്രപതി പ്രതിഭ പാട്ടീലും പ്രധാനമന്ത്രി ഡോ മന്*മോഹന്* സിംഗും മലയാളികള്*ക്ക് ഓണാശംസകള്* നേര്*ന്നു. വര്*ണങ്ങളും വൈവിധ്യവും നിറഞ്ഞ വിളവെടുപ്പിന്റെ ഈ ഉത്സവവേള രാജ്യമൊട്ടാകെ ഐശ്വര്യവും നാനാമുഖമായ സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ഓണത്തിന്റെ മനോഹാരിത അതിന്റെ മതേതര പാരമ്പര്യത്തിലാണെന്ന് പ്രധാനമന്ത്രി ഡോ മന്*മോഹന്* സിംഗ് ആശംസാ സന്ദേശത്തില്* പറഞ്ഞു.
ഓണം കേരളീയരുടെ ആഗോള ഉത്സവമാണ്*. ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളി എവിടെ ഉണ്ടോ അവിടെ ഓണവുമുണ്ട്*. മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ്* ചിങ്ങം. കേരളക്കരയാകെ ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ്* ഓണം. പ്രകൃതിയും മറ്റ്* ജീവജാലങ്ങളും ഒരുപോലെ ഓണത്തെ വരവേല്*ക്കുന്നു.
കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്*പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്*ത്തി ആണ്ടിലൊരിക്കല്* പ്രജകളെ കാണാന്* എത്തുന്ന ദിവസമാണ്* പൊന്നിന്* ചിങ്ങമാസത്തിലെ തിരുവോണം എന്നാണ്* ഐതീഹ്യം.
കേരളം സൃഷ്ടിച്ച പരശുരാമന്* കേരളം സന്ദര്*ശിക്കുന്നതിന്റെ സ്മരണയായാണ്* ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്*. തൃക്കാക്കര ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്റെ സമാപനമാണ്* ഓണമായി മാറിയത്* എന്നും കരുതുന്നുണ്ട്*.
കേരളം ഭരിച്ചിരുന്ന ചേരമാന്*പെരുമാള്* രാജ്യമുപേക്ഷിച്ച്* മെക്കയിലേക്ക്* പോയതിനെ അനുസ്*മരിച്ചാണ്* ഓണാഘോഷം തുടങ്ങിയത്* എന്നു കരുതുന്നവരുമുണ്ട്*. ചിങ്ങമാസം മലയാളിയുടെ പുതുവര്*ഷാരംഭമാണ്* എന്നൊരു പ്രത്യേകത കൂടിയുണ്ട്*.
മാലോകരെല്ലാം ഒന്നു പോലെ വാണിരുന്ന ഭൂതകാലത്തിന്റെ ഓര്*മ്മപ്പെടുത്തല്* കൂടിയാണ്* ഓണം. ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്* മലയാളികള്* തയ്യാര്*. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട്* അവര്* ഓണത്തെ വരവേല്*ക്കുന്നു.
കുടുംബാംഗങ്ങളുടെ ഒത്തുചേരല്* കൂടിയാണ്* ഓണം. മലയാളക്കരയിലെത്തുന്ന മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്നും പഴമക്കാര്* പറയുന്നു. മഹാബലി എത്തുമ്പോള്* പൂക്കളവും, പൂജയും, വിശിഷ്ടഭോജ്യവും ഒക്കെ വേണം.
വിളവെടുപ്പിന്റെ ഉത്സവമാണ്* ഓണം. മലയാളിയുടെ പത്തായങ്ങള്* നിറയുന്ന ഉത്സവം. കുടിയാന്**മാരായ കൃഷിക്കാര്* കാര്*ഷിക വിഭവങ്ങളുമായി ജന്മിമാരുടെ മുന്*പില്* ഓണക്കാഴ്ച സമര്*പ്പിക്കും. ജന്മിമാര്* അവരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്* ഓണക്കോടി നല്*കും - ഇത്* പഴങ്കഥ.
ഓണസദ്യയും ഓണക്കോടിയുമാണ്* ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ഇനം. കുടുംബാംഗങ്ങള്* ഒരുമിച്ചിരുന്ന്* വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുന്നു. നമ്മുടെ ദേശീയോത്സവമാണ്* ഓണം. ഓണത്തിനോളം പ്രാധാന്യമുള്ള മറ്റൊരു ആഘോഷവും മലയാളിക്കില്ല.
കര്*ക്കടകത്തിലെ തിരുവോണം പിള്ളേരോണമാണ്*. അന്നു മുതല്* ഓണാഘോഷം ആരംഭിക്കും. മധ്യതിരുവിതാംകൂറിലെ ആറന്മുളയില്* ഉതൃട്ടാതി നാളില്* നടക്കുന്ന വള്ളംകളിയോടെ ഓണത്തിന്* തിരശ്ശീല വീഴുകയും ചെയ്യും.
Keywords:Today Thiruvonam,onam scraps, onasadhya, onam festival, kerala festival, onam feast, ponnonam
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks