-
ഉറക്കഗുളികകള്* കഴിച്ച് അബോധാവസ്ഥയില്* നട

അമിതമായി ഉറക്കഗുളികകള്* കഴിച്ച് അബോധാവസ്ഥയിലായ നടി സിന്ധുമേനോനെ ആശുപത്രിയില്* പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്*. ചില ഒണ്*ലൈന്* പത്രങ്ങളും തമിഴ് ദിനപത്രങ്ങളുമാണ് ആശുപത്രിയില്* പ്രവേശിപ്പിക്കപ്പെട്ടതായി ഇന്നലെ റിപ്പോര്*ട്ട് ചെയ്തത്.
താന്* ലണ്ടനിലാണെന്നും ചാനലുകളിലും സൈറ്റുകളിലും താന്* വിഷം കഴിച്ചുവെന്നു വന്ന വാര്*ത്ത ശരിയല്ലെന്നും മലയാള ചലച്ചിത്ര നടി സിന്ധു മേനോന്* വിശദീകരിച്ചതായി കേരളകൌമുദിയും റിപ്പോര്*ട്ട് ചെയ്തു. ഇന്നലെ അവരെ വിളിച്ച ഒരു പ്രമുഖ ചാനല്*പ്രവര്*ത്തകനോടാണ് ഇങ്ങനെ പറഞ്ഞതെന്ന് ആ റിപ്പോര്*ട്ടില്* പറയുന്നു.
വീട്ടില്* അബോധാവസ്ഥയില്* കണ്ടെത്തിയ സിന്ധു വടപഴനിയിലെ സൂര്യ ആസ്പത്രിയില്* ഐസിയുവില്* ചികിത്സയിലാണെന്നും റിപ്പോര്*ട്ടില്* പറഞ്ഞിരുന്നു*. വിരുകംപാക്കം പൊലീസ് അന്വേഷണം തുടങ്ങിയെന്നും പ്രമുഖ മലയാളം ദിനപത്രത്തില്* പ്രസിദ്ധീകരിച്ച റിപ്പോര്*ട്ടില്* പറയുന്നു. എന്നാല്* ഈ വാര്*ത്തക്ക് സ്ഥിരീകരണമായില്ല. സിന്ധു എന്ന പേരുള്ള മറ്റൊരു തമിഴ് സഹനടിയെയാണ് ആശുപത്രിയില്* പ്രവേശിപ്പിച്ചതെന്നും റിപ്പോര്*ട്ടുണ്ട്.
കര്*ണാടകത്തില്* ജനിച്ച നടി സിന്ധുമോനോന്* മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നാല്പതിലധികം ചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ട്. രശ്മി എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിന്ധു ഉത്തമന്* എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്* എത്തിയത്.
വേഷം, വാസ്തവം, തൊമ്മനും മക്കളും തുടങ്ങിയ മലയാളചിത്രങ്ങളില്* സിന്ധുമേനോന്* ശ്രദ്ധേയമായ വേഷങ്ങള്* കൈകാര്യം ചെയ്തു. 2012-ല്* പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് മലയാളത്തിലെ അവസാനചിത്രം.
2010ല്* യുകെയിലെ ഐടി മേഖലയില്* ജോലിചെയ്യുന്ന ഡൊമിനിക് പ്രഭുവിനെ വിവാഹം കഴിച്ചതില്*പ്പിന്നെ സിന്ധു അഭിനയരംഗത്ത് സജീവമല്ല.
Sindhu Menon More Stills
Keywords:Sindhu Menon images,Vasthavam,Thommanum makkalum,Sindhu Menon movie stils,Sindhu Menon Vesham,Dominic Prabhu
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks