- 
	
	
		
		
		
		
			 ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസിന് ക്ലീന്‍* ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസിന് ക്ലീന്‍*
			
				
					ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസിന് ക്ലീന്‍* ‘യു’ സര്*ട്ടിഫിക്കേറ്റ്
 
  
 ഈ ഓണക്കാലം  സമ്പന്നമാക്കാനെത്തുന്ന സിനിമകളില്‍* ഏറ്റവും പ്രധാനപ്പെട്ടത് ‘ദൈവത്തിന്*റെ  സ്വന്തം ക്ലീസ്റ്റസ്’ ആണ്. ചിത്രത്തിലെ നായകന്* മമ്മൂട്ടിയാണ് എന്നതുതന്നെ  പ്രധാന കാരണം. നവാഗതനായ ജി മാര്‍*ത്താണ്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
 ഈ  സിനിമയുടെ സെന്‍*സറിംഗ് കഴിഞ്ഞു. ക്ലീന്‍* ‘യു’ സര്*ട്ടിഫിക്കേറ്റ് ആണ്  ലഭിച്ചിരിക്കുന്നത്. രണ്ടുമണിക്കൂര്‍* അഞ്ചുമിനിറ്റാണ് ചിത്രത്തിന്*റെ  ദൈര്*ഘ്യം. മമ്മൂട്ടിയുടെ അടിപൊളി ലുക്ക് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.  നീട്ടിയ മുടിയും താടിയും നീളന്‍* ജുബ്ബയും വെള്ളമുണ്ടുമാണ് മമ്മൂട്ടിക്ക് ഈ  സിനിമയില്‍* വേഷം. മുടി മനോഹരമായി കെട്ടിവച്ച് മുണ്ടും മടക്കിക്കുത്തിയാണ്  നടപ്പ്. സമീപകാലത്ത് മമ്മൂട്ടി അഭിനയിച്ചതില്‍* ഏറ്റവും വ്യത്യസ്തമായ  കഥാപാത്രമാണ് ക്ലീറ്റസ്.
 
 “ഫാദര്‍*  സണ്ണി വടക്കും*തലയുടെ നിര്*ബന്ധം മൂലമാണ് ക്ലീറ്റസ് നാടകത്തില്‍*  അഭിനയിക്കാമെന്ന് സമ്മതിച്ചത്. അയാള്‍*ക്ക് നാടക പാരമ്പര്യവുമില്ല,  അഭിനയിക്കാന്‍* താല്*പ്പര്യവുമില്ല. എന്നാല്‍* തന്*റെ മനസിലുള്ള കഥാപാത്രത്തെ  ഏറ്റവും നന്നായി അവതരിപ്പിച്ച് ഫലിപ്പിക്കാന്‍* ക്ലീറ്റസിനേ കഴിയൂ എന്ന  ഫാദറിന്*റെ നിര്*ബന്ധം സഹിക്ക വയ്യാതെ അയാള്‍* അഭിനയിക്കാന്‍* തയ്യാറായി” -  ക്ലീറ്റസ് എന്ന വ്യത്യസ്തനായ നാ*ടകനടനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍*  അവതരിപ്പിക്കുന്നത്.
 
 നാടകത്തില്‍*  വന്ന ശേഷം ക്ലീറ്റസിന്*റെ യഥാര്*ത്ഥ സ്വഭാവവും ക്ലീറ്റസ് അവതരിപ്പിക്കുന്ന  കഥാപാത്രവും തമ്മിലുള്ള പൊരുത്തമില്ലായ്മ വലിയ പ്രശ്നങ്ങള്‍*  സൃഷ്ടിക്കുന്നു. അതുണ്ടാക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.
 
 ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ഈ സിനിമയില്‍* നായിക ഹണി റോസ് ആണ്. പ്രദീപ് നായരാണ് ചിത്രത്തിന്*റെ ഛായാഗ്രാഹകന്‍*
 
 
 
				
					Last edited by rameshxavier; 09-07-2013 at 05:59 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks