-
നെല്‍*സണ്‍* മണ്ടേലക്ക് ആദരാഞ്ജലി അര്*പ്പിക്

മണ്ടേലക്ക് ആദരാഞ്ജലി അര്*പ്പിക്കാന്* ലോക നേതാക്കള്* ദക്ഷിണാഫ്രിക്കയില്* ഒഴുകിയെത്തി. ജോഹന്നാസ്ബര്*ഗിലെ എഫ്എന്*ബി സ്റ്റേഡിയത്തിലേക്കാണ് നേതാക്കള്* ഒന്നടങ്കം എത്തിച്ചേര്*ന്നത്. അമേരിക്കന്* പ്രസിഡന്റ് ബരാക്ക് ഒബാമ, ബ്രിട്ടിഷ് പ്രസിഡന്റ് ഡേവിഡ് കാമറൂണ്* തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിനെത്തിയിട്ടുണ്ട്. 90 രാജ്യങ്ങളുടെ തലവന്മാരാണ് ചടങ്ങില്* പങ്കെടുക്കുന്നത്. ഇന്ത്യയില്* നിന്ന് രാഷ്ട്രപതി പ്രണബ് മുഖര്*ജി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് എന്നിവരാണ് എത്തിയത്.
കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ പതിനായിരങ്ങളാണ് മണ്ടേലയ്ക്ക് ആദരാഞ്ജലി അര്*പ്പിക്കാന്* എത്തിച്ചേര്*ന്നത്. ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ സംസ്കാരം നടക്കുക.
പശ്ചിമ ദക്ഷിണാഫ്രിക്കയിലെ ക്യൂനുവില്* മണ്ടേലയുടെ ബാല്യകാല വസതി സ്ഥിതിചെയ്യുന്നിടത്താണ് സംസ്കാര ചടങ്ങുകള്* നടക്കുന്നത്. അടുത്ത മൂന്നുദിവസങ്ങളില്* തലസ്ഥാമായ പ്രിട്ടോറിയയിലെ തെരുവുകളിലൂടെ അദ്ദേഹത്തിന്റെ വിലാപയാത്ര നടക്കും. സര്*ക്കാര്* ആസ്ഥാനമായ പ്രിട്ടോറിയയിലെ യൂണിയന്* ബില്*ഡിംഗില്* പൊതുദര്*ശനത്തിനുള്ള സൌകര്യവും ഒരുക്കും.
27 വര്*ഷത്തെ ജയില്*വാസത്തിനുശേഷം മണ്ടേല ആദ്യമായി സന്ദര്*ശിച്ച വിദേശരാജ്യം ഇന്ത്യയായിരുന്നു. മഹാത്മാഗാന്ധിയെ അദ്ദേഹം ആരാധ്യപുരുഷനായി മനസ്സില്* സൂക്ഷിച്ചു. പരമോന്നത പുരസ്കാരമായ ഭാരതരത്ന നല്*കിയാണ് മണ്ടേലയെ ഇന്ത്യ ആദരിച്ചത്.
Nelson mandela More Stills
Keywords:Nelson mandela,prisoners,Bharat Ratna,Obama ,David Cameron,Sonia Gandhi,Funeral
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks