ബീഫ്* - ½ kg
തേങ്ങാകൊത്തു- ½ cup
സവാള – 3 ചെറുതായി നുറുക്കിയത്
പച്ചമുളക് – 2 കീറിയത്
തക്കാളി – 1 ചെറുത്* നുറുക്കിയത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4tsp
കുരുമുളകുപൊടി- 3 tsp
മഞ്ഞള്പൊടി- ½ tsp
ഗരംമസാല- 3 tsp
നാരങ്ങ നീര് / വിനാഗിരി- 1 tsp
മല്ലിപൊടി – 2 ½ tsp
കശ്മീരിമുളകുപൊടി – 1 tsp
ഉപ്പ്
വെളിച്ചണ്ണ
കടുക്
കറിവേപ്പില
ബീഫ്* നന്നായി കഴുകി കഷ്ണങ്ങള്* ആക്കിയതിലേക്ക് 2 tsp ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 2 tsp കുരുമുളകുപൊടി, മഞ്ഞള്പൊടി, നാരങ്ങ നീര് / വിനാഗിരി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്ത്ത് നന്നായി ഇളക്കി 3 hrs മാറ്റി വെയ്ക്കുക ശേഷം കുക്കറില്* 1/4 cup വെള്ളം ചേര്ത്ത് വേവിച്ചു എടുക്കുക.
കടായി അടുപ്പില്* വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം തെങ്ങ കൊത്തു മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്* ഉള്ളി, പച്ചമുളക് ബാക്കി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ശേഷം തക്കാളി ഇട്ടു വെന്തു കഴിയുമ്പോള്* ബാക്കി ഉള്ള കുരുമുളകുപൊടി, ഗരംമസാല, മല്ലിപൊടി മുളകുപൊടി എന്നിവ ഇട്ടു പച്ചമണം മാറി എണ്ണതെളിഞ്ഞാല്* വേവിച്ച ബീഫ്* വെള്ളം ഉണ്ടെങ്കില്* അതോട് കൂടി ചേര്ത്ത് ഇളക്കി ഇഷ്ടാനുസരണം തോര്ത്തി എടുത്താല്* ബീഫ്* റോസ്റ്റ്* റെഡി