തിരുവനന്തപുരം: വിദ്യാര്*ഥികള്*ക്കും അധ്യാപകര്*ക്കും മാത്രമായി പുതിയ വെബ്സൈറ്റ് വരുന്നു. പേര് വൈമേറ്റ്സ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വിദ്യാര്*ഥികളും അധ്യാപകരും തമ്മിലുള്ള സ്വതന്ത്ര ആശയവിനിമയത്തിനുള്ള വേദിയാണ് വൈമേറ്റ്സ് ഒരുക്കുന്നത്.
വിദ്യാര്*ഥികള്*ക്കും അധ്യാപകര്*ക്കും സ്കൂളുകള്*ക്കും ഏറെ ഉപകാരപ്പെടും. നിലവാരം മെച്ചപ്പെടുത്താനുള്ള ഏറെ സാധ്യതകളുള്ളതുമാണ് വൈമേറ്റ്സ്.
ഇതര സോഷ്യല്* നെറ്റ്വര്*ക്കുകളില്*നിന്ന് വ്യത്യസ്തമാണ് വൈമേറ്റ്സിന്*െറ പ്രവര്*ത്തനം. അധ്യാപകര്*ക്കും വിദ്യാര്*ഥികള്*ക്കും സ്കൂള്* അധികൃതര്*ക്കുമല്ലാതെ മറ്റാര്*ക്കും ആശയവിനിമയം അനുവദനീയമല്ളെന്നത് രക്ഷിതാക്കള്*ക്ക് അനുഗ്രഹമാണ്.

പരമ്പരാഗത ക്ളാസ്മുറികളില്*നിന്ന് വ്യത്യസ്തമായി ആഗോള ആശയരീതിയാണ് സൈറ്റ് അവലംബിച്ചിരിക്കുന്നത്. ബി.ബി.സി, ബ്രിട്ടീഷ് ലൈബ്രറി, ഖാന്* അക്കാദമി, കോര്*സെറ, എം.ഐ.ടി, ഓപണ്* കോഴ്സ്വെയര്* തുടങ്ങിയ ആഗോള ഓണ്*ലൈന്* റിസോഴ്സുകള്* പരമാവധി പ്രയോജനപ്പെടുത്താന്* വൈമേറ്റ്സിലൂടെ സാധിക്കും. പുതിയ വ്യാവസായിക ട്രെന്*ഡുമായി ബന്ധപ്പെടാനും അവ ഉപയോഗിക്കാനും അതിനനുസരിച്ച് തയാറെടുപ്പുകള്* നടത്താനും വിദ്യാര്*ഥികളെ സജ്ജമാക്കും. ഓണ്*ലൈന്* വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളുമായി സൗജന്യ സര്*ട്ടിഫിക്കേഷന്* സൗകര്യവും വെബ്സൈറ്റില്* ഒരുക്കിയിട്ടുണ്ട്.

അധ്യാപകര്*ക്ക് മെച്ചപ്പെട്ട സേവനം നല്*കാനും അറിവും നിലവാരവും പരമാവധി മെച്ചപ്പെടുത്താനും സൈറ്റില്* മാര്*ഗങ്ങളേറെയാണ്. അധികരിച്ച റിസോഴ്സുകള്*ക്കുവേണ്ടി ബന്ധപ്പെടാനുള്ള സൗകര്യം ഒരേ സ്ഥാപനത്തിലെയോ മറ്റ് സ്ഥാപനങ്ങളിലെയോ അധ്യാപകര്*ക്ക് പരസ്പര ആശയവിനിമയം, പാഠ്യപദ്ധതിയുടെയും അറിവുകളുടെയും കൈമാറ്റം എന്നിവ ഇവയില്* ചിലതുമാത്രം.

സ്വകാര്യത, സുരക്ഷ എന്നിവക്കും സൈറ്റ് മുന്*തൂക്കം നല്*കുന്നു. എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കാന്* തിരിച്ചറിയല്* കോഡുകള്* ഉള്ളതിനാല്* നുഴഞ്ഞുകയറ്റം, വ്യാജ ഉപയോഗം എന്നിവ തടയാന്* കൃത്യമായ സംവിധാനമുണ്ട്. സുഹൃത്തുകളായ ഷാഹിദ് കെ.ടി, സാദിഖ് കെ.ടി, ഷാബിര്* കെ.ടി എന്നീ യുവാക്കളുടെ അനുഭവജ്ഞാനവും കഠിനാധ്വാനവുമാണ് വൈമേറ്റ്സെന്ന ഫ്രീ എജുക്കേഷന്* നെറ്റ്വര്*ക്കിനെ വ്യത്യസ്തമാക്കുന്നത്. ടെക്നോപാര്*ക്ക് സി.ഇ.ഒയായ കെ.ജി. ഗിരീഷ് ബാബുവിന്*െറ സഹായത്താലാണ് ടെക്നോപാര്*ക്കിലെ പാര്*ക്ക് സെന്*ററില്* ജനുവരി 30ന് വൈമേറ്റ്സ് പ്രവര്*ത്തനം ആരംഭിച്ചത്. ഇതിന്*െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി നിര്*വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുറബ്ബ് എന്നിവരും ചടങ്ങില്* പങ്കെടുത്തു.