സാധാരണയായി വേനല്*ക്കാലത്ത് കേരളത്തില്* പടര്*ന്നുപിടിയ്ക്കുന്ന രോഗമാണ് ചെങ്കണ്ണ് .കണ്ണിനുള്ളിലെ നേര്*ത്തപടലത്തെ ബാധിക്കുന്ന നീര്*വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം.വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം.
ലക്ഷണങ്ങള്*:
കണ്ണ് ചുവന്നിരിക്കുക,രാവിലെ എഴുന്നേല്ക്കുമ്പോള്* കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്*, കണ്ണില്* പൊടി വീണതുപോലെ തോന്നുക.
പകരുന്നത്:
രോഗി ഉപയോഗിച്ച തോര്*ത്ത്, കര്*ച്ചീഫ്, സോപ്പ് എന്നിവയില്* കൂടിയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളുടെ കണ്ണുകളില്* എത്തിയാലും ചെങ്കണ്ണ് പകരും .

നാട്ടുവൈദ്യം

തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളിവീതം കണ്ണില്* ഒഴിക്കുക.
ഇളനീര്* വെള്ളം അല്ലെങ്കില്* പനിനീര് രണ്ട് തുള്ളി കണ്ണില്* ഒഴിക്കുക.
വിറ്റാമിന്* സി അടങ്ങിയ ഭക്ഷണത്തില്* ഉള്*പ്പെടുത്തുക.