‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്* രക്ഷിക്കാന്* കഴിയുമെങ്കില്* അത് നല്*കുക; അതാണ് ഏറ്റവും വലിയ പുണ്യം’ - രക്തദാന ദിനമായ ജൂണ്* 14ന് ലോകമെങ്ങും പ്രചരിക്കുന്ന സന്ദേശം ഇതാണ്. രക്തദാനം ആണ് ഏറ്റവും മഹത്തായ ദാനമെന്ന് ഈ ദിനം ഓര്*മ്മിപ്പിക്കുന്നു. മരണത്തില്* നിന്നും ഒരു ജീവന്* രക്ഷപെടുത്താന്* കഴിഞ്ഞാല്* അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന.

കേരളത്തില്* റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്* രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ആശുപത്രികളില്* എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതു മൂലം ദിവസം എത്രയോ പേര്* മരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

ആരുടെയും നിര്*ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്* ഓരോരുത്തരും സന്നദ്ധരാകുകയാണ് വേണ്ടത്. ആരോഗ്യമുള്ള ഏതൊരാള്*ക്കും മൂന്നു മാസത്തിലൊരിക്കല്* രക്തം ദാനം ചെയ്യാം. 18നും 55നും ഇടയില്* പ്രായമുള്ളവരില്* നിന്നാണ് രക്തം സ്വീകരിക്കാറുള്ളത്. 350 മില്ലി ലിറ്റര്* രക്തമാണ് സാധാരണയായി ഒരാളില്* നിന്ന് ശേഖരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്* അത്രയും രക്തം ശരീരം പുതുതായി ഉല്*പ്പാദിപ്പിക്കുമെന്നതിനാല്* രക്തദാനം യാതൊരു വിധത്തിലും ദോഷമാകുന്നില്ല.

അപകടങ്ങള്* ഉണ്ടാകുമ്പോള്*, പ്രസവസംബന്ധമായ ആവശ്യങ്ങള്*ക്ക്, പലവിധ ശസ്ത്രക്രിയകള്*ക്ക്, രക്താര്*ബുദത്തിന്*റെ ചികിത്സയ്ക്ക്, വൃക്കസംബന്ധമായ രോഗങ്ങള്*ക്കൊക്കെ രക്തം ആവശ്യമായി വരുന്നു. അതുകൊണ്ടു തന്നെ രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്*വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക.