-
ഗ്ലാമര്* താരം ഷക്കീലയ്ക്കും കല്യാണം!

അടുത്ത വര്*ഷം പിറക്കാന്* ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഷക്കീലയായിരിക്കും. കാരണം 2010 ജൂണ്* മാസത്തില്* ഷക്കീലയുടെ കഴുത്തില്* ഒരു ബിസിനസുകാരന്* താലികെട്ടും! കെ വി രവിചന്ദ്രന്* സംവിധാനം ചെയ്യുന്ന ‘നാച്ചിയാപുരം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്* വച്ചാണ് തന്റെ കല്യാണക്കാര്യത്തെ പറ്റി ഷക്കീല വെളിപ്പെടുത്തിയത്. നാച്ചിയപുരം എന്ന സിനിമയില്* ഷക്കീല കാരക്*ടര്* വേഷമാണ് ചെയ്യുന്നത്. ലൊക്കേഷനില്* വച്ച് മാധ്യമപ്രവര്*ത്തകരോട് ഷക്കീല സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്* ഇതാ -
“കാരക്*ടര്* റോളുകളില്* അഭിനയിച്ച് പേരും പെരുമയും നേടണം എന്ന് കരുതിയാണ് ഞാന്* സിനിമയില്* വന്നത്. എന്നാല്* എന്റെ ആഗ്രഹത്തെ തകര്*ത്തുകൊണ്ട് വിധി എനിക്ക് സമ്മാനിച്ചത് കുളിസീനും ബെഡ്*റൂം റോളുകളുമാണ്. ഒരു സമയത്ത് ഞാന്* മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു. മമ്മൂട്ടിയും മോഹന്**ലാലും കൂടി എന്നെ അവിടെ നിന്ന് ഓടിച്ചു എന്നൊക്കെ ചുമ്മാ ആളുകള്* പ്രചരിക്കുകയാണ്.”
“സെക്സ് സിനിമകളുടെ സീസണ്* മലയാളത്തില്* കഴിഞ്ഞതോടെയാണ് ഞാന്* അവിടെ നിന്ന് പുറത്തായത്. പ്രേക്ഷകരാണ് എന്നെ പുറത്താക്കിയത്. എത്രനാളെന്ന് വച്ചാണ് ഒരാളുടെ ഗ്ലാമര്* മാത്രം അവര്* ആസ്വദിക്കുക? അതിനാല്* ഞാനും ട്രാക്ക് മാറി നല്ല വേഷങ്ങളില്* അഭിനയിക്കാന്* തുടങ്ങി.”
“ഇത്രയും കാലം എല്ലാക്കാര്യങ്ങള്*ക്കും എന്റെ അമ്മ എന്റെ കൂടെയുണ്ടായിരുന്നു. എന്നാല്* ആറുമാസങ്ങള്*ക്ക് മുമ്പ് അമ്മ മരിച്ചുപോയി. എനിക്ക് കാപ്പിയിടാന്* പോലും അറിയില്ല. എല്ലാം അമ്മയാണ് ചെയ്തിരുന്നത്. അമ്മയെ പിരിയേണ്ടി വരുമല്ലോ എന്ന് കരുതിയാണ് ഞാനിതുവരെ വിവാഹം ചെയ്യാതിരുന്നത്.”
“ഒരു വലിയ ബിസിനസുകാരനും ഞാനുമായി ഏറെക്കാലമായി പ്രണയത്തിലാണ്. ആരാണ് ആ വ്യക്തിയെന്ന് ഞാനിപ്പോള്* വെളിപ്പെടുത്തുന്നില്ല. അടുത്ത വര്*ഷം ജൂണില്* ഞങ്ങള്* വിവാഹം ചെയ്യാന്* തീരുമാനിച്ചിരിക്കുകയാണ്. വിവാഹം നടക്കുമ്പോള്* വ്യക്തിയാരെന്ന് നിങ്ങള്*ക്ക് മനസിലാകും” - ഷക്കീല പറഞ്ഞു.
Last edited by rameshxavier; 12-24-2009 at 08:36 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks