രൌദ്രത്തിന് ശേഷം രണ്*ജി പണിക്കര്* സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ‘കടുവാക്കുന്നില്* കുറുവച്ചന്*’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു കുടിയേറ്റക്കാരന്* നസ്രാണിയുടെ കഥയാണ് ഇത്തവണ രണ്*ജി അവതരിപ്പിക്കുന്നത്. ഈ സിനിമയില്* മമ്മൂട്ടിയുടെ കഥാപാത്രത്തിന്*റെ പേരാണ് കടുവാക്കുന്നില്* കുറുവച്ചന്*!

ഓഗസ്റ്റില്* ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയിലെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. ലേലം പോലെ ഒരു ചിത്രമാണ് രണ്*ജിയുടെ ലക്*ഷ്യമെന്നാണ് സൂചന. പകയുടെയും പ്രതികാരത്തിന്*റെയും കഥ പറയുന്ന ഒരു കുടുംബ ചിത്രം.

രണ്*ജിയുടെ മറ്റ് ചിത്രങ്ങളെപ്പോലെ തീപ്പൊരി ഡയലോഗുകളാലും സൂപ്പര്* ആക്ഷന്* രംഗങ്ങളാലും സമൃദ്ധമായിരിക്കും ഈ സിനിമയും.

അതേസമയം, ‘പത്രം’ എന്ന തന്*റെ പഴയ മെഗാഹിറ്റിന് രണ്ടാം ഭാഗമൊരുക്കാനും രണ്*ജി പണിക്കര്* ആലോചിക്കുന്നുണ്ട്. ആനുകാലിക സംഭവവികാസങ്ങള്* അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തില്* സുരേഷ്ഗോപി നായകനാകും.