-
ജയസൂര്യ മൂന്നു വേഷത്തില്‍*!
മമ്മൂട്ടി മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ’ എന്ന സിനിമ പ്രേക്ഷകരെ ആകര്*ഷിച്ച് മുന്നേറുകയാണ്. പൃഥ്വിരാജ് മൂന്നു വേഷങ്ങളില്‍* അഭിനയിക്കുന്ന ‘രഘുപതി രാഘവ രാജാറാം’ ചിത്രീകരണം ഉടന്‍* പൂര്*ത്തിയാകും. ഇനി ജയസൂര്യയുടെ ഊഴമാണ്. അതെ, ജയസൂര്യയും ഒരു ചിത്രത്തില്‍* മൂന്നു വേഷങ്ങളില്‍* എത്തുകയാണ്.
നവാഗതനായ അജി ജോണ്‍* സംവിധാനം ചെയ്യുന്ന ‘നല്ലവന്‍*’ എന്ന ചിത്രത്തിലാണ് ജയസൂര്യയുടെ ട്രിപ്പിള്‍* റോള്‍*. പതിനെട്ടുകാരന്* പയ്യനായും 28കാരനായും 35കാരനായുമാണ് ജയസൂര്യ ഈ ചിത്രത്തില്‍* വേഷമിടുന്നത്. വാരണം ആയിരത്തിലെ സൂര്യയുടെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളായിരിക്കും ഇവയെന്നാണ് സൂചന. തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്*ത്തുന്ന കഥാപാത്രങ്ങളാണ് നല്ലവനില്‍* ലഭിച്ചിരിക്കുന്നതെന്ന് ജയസൂര്യ പറയുന്നു.
പാലേരി മാണിക്യത്തിലൂടെ മലയാളിയുടെ മനസു കീഴടക്കിയ മൈഥിലിയാണ് ഈ ചിത്രത്തില്‍* ജയസൂര്യയുടെ നായികയാവുന്നത്. മൈഥിലിയുടെ മൂന്നാമത്തെ ചിത്രമാണ് നല്ലവന്‍*. ‘ചട്ടമ്പിനാട്*‘ എന്ന മമ്മൂട്ടിച്ചിത്രത്തിലും മൈഥിലി അഭിനയിച്ചിരുന്നു.
ഷമ്മി തിലകന്*, സായി കുമാര്‍*, ബിജുക്കുട്ടന്*, സുധീഷ്, മണിയന്*പിളള രാജു തുടങ്ങിയവരും നല്ലവനില്‍* അഭിനയിക്കുന്നുണ്ട്. ജനുവരി 20നാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks