‘ഇവര്* വിവാഹിതരായാല്*’ എന്ന ആരും മോഹിക്കുന്ന ടൈറ്റില്* കണ്ടാണ് ഞാന്* സജി സുരേന്ദ്രന്*റെ ആദ്യ ചിത്രം കാണാന്* തിയറ്ററില്* കയറിയത്. എന്നാല്* പടം കണ്ട് കഴിഞ്ഞപ്പോള്* സംഗതി കൊള്ളാമല്ലോയെന്ന് പ്രേക്ഷകര്**ക്കൊപ്പം എനിക്കും തോന്നി. അതുകൊണ്ട് സജിയുടെ അടുത്ത ചിത്രം തിയറ്ററിലെത്തുന്നത് കാണാന്* കാത്തിരുന്ന പ്രേക്ഷകരുടെ കൂട്ടത്തില്* ഞാനും കൂടിയത്.

പുതുവര്*ഷം തിയേറ്ററിലെത്തിയ ആദ്യ സൂപ്പര്*താര ചിത്രം എന്ന പ്രത്യേകത ഹാപ്പി ഹസ്ബന്**ഡ്സി’നുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യദിവസത്തെ ആദ്യഷോ തന്നെ കാണാന്* തീരുമാനിച്ചിറങ്ങിയത്. സജി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ചിരിയുടെ മാലപ്പടക്കം തലങ്ങും വിലങ്ങും വിതറിക്കൊണ്ട് പ്രേക്ഷകരെ ചിരിലഹരിയില്* ആറാടിക്കുകയാണ് സജിയും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും.

മൂന്നും നാലും നായകന്**മാരുള്ള മള്*ട്ടിസ്റ്റാര്* ചിത്രങ്ങള്* മലയാളത്തിന് പുതുമയൊന്നുമല്ല. എന്നാല്* കയ്യടക്കമില്ലാത്ത സംവിധായകരുടെ കയ്യില്* അത്തരം സിനിമകള്* കെട്ടുകാഴ്ചകള്* മാത്രമാവുന്നത് നമ്മള്* കാണാറുണ്ട്. എന്നാല്* ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നീ നടന്മാരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത് സജി വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുന്നു.

തുടക്കത്തിലേ ടൈറ്റില്* കാര്*ഡില്* തമിഴ് ചിത്രം ചാര്*ളി ചാപ്ലിനില്* നിന്ന് കടമെടുത്തതെന്ന് എഴുതി കാണിച്ചിരുന്നു. ആ സിനിമ കണ്ടിട്ടില്ലാത്തതിനാല്* ചിത്രത്തെക്കുറിച്ച് മുന്* ധാരണയൊന്നുമില്ലായിരുന്നു. വ്യത്യസ്ത സ്വഭാവക്കാരായ മൂന്നു ഭര്*ത്താക്കന്*മാരുടെയും അവരുടെ മൂന്നു ഭാര്യമാരുടേയും കഥയാണ് നര്*മത്തില്* പൊതിഞ്ഞ് സജി സുരേന്ദ്രന്* പറയുന്നത്.

കേരള ടുഡേയുടെ എം ഡിയാണ് മുകുന്ദന്* മേനോന്* (ജയറാം). വിശ്വസ്തനായ ഭര്*ത്താവാണെങ്കിലും മുകുന്ദന്*റെ ഭാര്യ കൃഷ്ണേന്ദു (ഭാവന) സംശയ രോഗിയാണ്. സ്ത്രീ ലമ്പടനാണെങ്കിലും ഭാര്യ ശ്രേയയെ (സംവൃത) മനോഹരമായി പറ്റിക്കാന്* അറിയുന്ന ആ*ളാണ് രാഹുല്* (ഇന്ദ്രജിത്). മുകുന്ദന്* മേനോന്*റെ ഭാര്യ കൃഷ്ണേന്ദുവിന് മുന്നിലും രാഹുലിന് നല്ല പ്രതിച്ഛായയാണ്. അതു കൊണ്ടു തന്നെ രാഹുലുമായി കൂട്ടുകൂടാന്* കൃഷ്ണേന്ദു മുകുന്ദന്* മേനോനെ നിര്*ബന്ധിക്കുന്നു.

ഈ രണ്ട് കുടുംബങ്ങളെ കൂട്ടിയിണക്കാന്* ശ്രമിക്കുകയും ഒടുവില്* കുരുക്കിലകപ്പെടുകയും ചെയ്യുന്ന കുടുംബമാണ് ജോണ്* മത്തായി (ജയസൂര്യ)യുടേത്. രാഹുലിന്*റെ കൂടെ കൂടിയതോടെ മുകുന്ദന്* മേനോന്*റെ പ്രശ്നങ്ങളും തുടങ്ങുകയായി. അങ്ങനെ ഭാര്യമാരെ പറ്റിച്ചും കളിപ്പിച്ചും ജീവിതം രസകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ബാര്* സിംഗറായ ഡയാന ഫിലിപ്പ് (റിമ കല്ലിങ്കല്*) എത്തുന്നത്. അതോടെ ഭര്*ത്താക്കന്**മാരുടെ കള്ളങ്ങള്* ഓരോന്നായി പൊളിഞ്ഞു തുടങ്ങുന്നു. പിന്നെ എല്ലാം കലങ്ങിതെളിയുമ്പോഴേക്കും ഭര്*ത്താക്കന്**മാര്*ക്കൊപ്പം പ്രേക്ഷകരും ഹാപ്പി.

ഇന്ദ്രജിത്തും ജയസൂര്യയും മോശമാക്കിയില്ലെങ്കിലും ജയറാമിന്*റെ മുകുന്ദന്* മേനോന്* തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. മുകുന്ദന്* മേനോനെന്ന ‘ഭര്*ത്താവാ’യി തകര്*ത്താടിയിരിക്കുകയാ*ണ് ജയറാം. ജയസൂര്യയുടെ ഭാര്യ സെറീന എയ്ഞ്ചലായി പുതുമുഖം വന്ദനയുടെ പ്രകടനവും മികച്ചതാണ്. ലളിതമായ നര്*മത്തില്* പൊതിഞ്ഞു കഥ പറഞ്ഞു പോകാന്* തിരക്കഥാകാരന്* കൃഷ്ണ പൂജപ്പുരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് സജി ചിത്രമൊരുക്കിയിരിക്കുന്നത്.

അനില്* നായരുടെ ഛായാഗ്രഹണം കഥയോട് ചേര്*ന്ന് പോകുമ്പോള്* എം ജയചന്ദ്രന്* ഈണമിട്ട ഗാനങ്ങള്* മനസ്സില്* തങ്ങി നില്*ക്കുന്നില്ല. ഇവര്* വിവാഹിതരായാല്* എന്ന ചിത്രത്തിലേതു പോലെ മനോഹരമായ ഗാനങ്ങള്* കൂടി ഉണ്ടായിരുന്നെങ്കില്* പൊന്നുംകുടത്തിനും പൊട്ടാവുമായിരുന്നു. സുരാജ് വെഞ്ഞാറമ്മൂടും, സലിം കുമാറും എന്തിന് സാദിഖ് വരെ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന തങ്ങളുടെ കടമ ഭംഗിയായി നിറവേറ്റുന്നു. എന്തായാലും 2010ലെ തുടക്കം മോശമായില്ല. നല്ലൊരു ചിത്രത്തോടെ പുതുവര്*ഷത്തിന് തുടക്കമിടാനായതില്* പ്രേക്ഷകരും ഭര്*ത്താക്കന്**മാരും ഒരു പോലെ ഹാപ്പി.