-
മമ്മൂട്ടി ആനക്കാരന്*; ചിത്രം - ഗണപതി

മമ്മൂട്ടി ആനക്കാരനായി അഭിനയിക്കുന്നു. ‘ഗണപതി’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ വി എം വിനുവാണ് സംവിധാനം ചെയ്യുന്നത്. റെജി നായര്* തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം ഉടന്* ആരംഭിക്കും. നായികയെ തീരുമാനിച്ചിട്ടില്ല.
മമ്മൂട്ടി ആനക്കാരനായി അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ആനയുടെ പാപ്പാനും മുതലാളിയും ഒക്കെ ഈ കഥാപാത്രം തന്നെയാണ്. വളരെ രസകരമായ ഒരു കഥയാണ് ഈ സിനിമയുടേതെന്ന ഒരു സംസാരം മലയാള സിനിമാലോകത്ത് പരന്നിട്ടുണ്ട്. അക്കു അക്ബറിനു വേണ്ടിയാണ് റെജി നായര്* ആദ്യം ‘ഗണപതി’യുടെ തിരക്കഥ രചിച്ചത്. എന്നാല്* കഥയില്* തൃപ്തനാകാതെ അക്കു ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അക്കു അക്ബറിന് മമ്മൂട്ടി ഡേറ്റും നല്*കിയിരുന്നു. ആ ഡേറ്റ് ഉപയോഗിക്കാന്* അക്കുവിന് കഴിഞ്ഞില്ല. ഗണപതി വേണ്ടെന്നു വച്ച് അതിനു പകരം അക്കു അക്ബര്* എടുത്ത ‘കാണാക്കണ്**മണി’ എന്ന സിനിമ വന്* പരാജയമായി മാറുകയും ചെയ്തു.
അക്കു ഈ തിരക്കഥയെ തഴഞ്ഞപ്പോഴാണ് വി എം വിനുവിനെ സമീപിക്കാന്* റെജി നായര്* തീരുമാനിച്ചത്. മമ്മൂട്ടിക്ക് നേരത്തേ ഈ കഥ ഇഷ്ടമായിരുന്നു. ഈ കഥ സിനിമയാക്കാന്* വിനുവിനോട് മമ്മൂട്ടിയാണ് നിര്*ദ്ദേശിച്ചതെന്നും സൂചനയുണ്ട്. മമ്മൂട്ടിക്കു വേണ്ടി ‘പട്ടാളം’ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയത് റെജി നായരാണ്. പട്ടാളം പരാജയമായിരുന്നു. തുടര്*ന്ന് റെജി എഴുതിയ ‘ഒരുവന്*’ എന്ന ചിത്രവും വിജയിച്ചില്ല. അതുകൊണ്ടു തന്നെ റെജി നായരെ സംബന്ധിച്ചിടത്തോളം ‘ഗണപതി’യുടെ വിജയം അനിവാര്യമാണ്.
‘മകന്*റെ അച്ഛന്*‘ എന്ന സൂപ്പര്*ഹിറ്റിന് ശേഷം വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗണപതി’. പല്ലാവൂര്* ദേവനാരായണന്*, വേഷം, ബസ് കണ്ടക്ടര്* എന്നീ മമ്മൂട്ടിച്ചിത്രങ്ങള്* നേരത്തേ വിനു സംവിധാനം ചെയ്തിട്ടുണ്ട്. ഓം*കാര്* നെടുമ്പുള്ളി ടീമിന്*റെ ബാനറില്* കലാനായരാണ് ‘ഗണപതി’ നിര്*മ്മിക്കുന്നത്. കൈതപ്രത്തിന്*റെ വരികള്* ക്ക് മോഹന്* സിതാര ഈണം നല്*കുന്നു. ഛായാഗ്രഹണം - പ്രദീപ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks