-
ഡി വൈ എഫ് ഐക്കെതിരെ മോഹന്*ലാല
സിപി*എമ്മിന്*റെ യുവജന സംഘടനയായ ഡി വൈ എഫ് ഐക്കെതിരെ യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാല്* രംഗത്ത്. സിനിമാതാരങ്ങള്* സ്വര്*ണ്ണാഭരണ പരസ്യങ്ങളില്* പ്രത്യക്ഷപ്പെടുന്നതിന് എതിരെ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്* പ്രമേയം പാസാക്കിയതാണ് മോഹന്*ലാലിനെ ചൊടിപ്പിച്ചത്. ജ്വല്ലറികളുടെ ബ്രാന്*ഡ് അംബാസഡറായി പ്രവര്*ത്തിക്കുന്നത്* തെറ്റാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മോഹന്*ലാല്* തുറന്നടിച്ചു.
മലബാര്* ഗോള്*ഡിന്*റെ പുതിയ ഷോറൂമിന്*റെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്തെത്തിയ മോഹന്*ലാല്* മാധ്യമ പ്രവര്*ത്തകരോട്* സംസാരിക്കവേയാണ് ഡി വൈ എഫ് ഐയുടെ നയത്തെ പരസ്യമായി എതിര്*ത്തത്. വര്*ഷങ്ങളായി മലബാര്* ഗോള്*ഡിന്*റെ ബ്രാന്*ഡ് അംബാസഡറാണ് മോഹന്*ലാല്*.
“മലബാര്* ഗോള്*ഡ് സ്വര്*ണ്ണ കച്ചവടം മാത്രം നടത്തുന്ന ഒരു സ്ഥാപനമല്ല. ജനങ്ങള്*ക്ക് ഉപകാരമുള്ള നിരവധി പ്രവര്*ത്തനങ്ങള്* അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. പാവങ്ങളെയും രോഗികളെയും സഹായിക്കുന്ന അവര്* മാലിന്യമുക്ത കേരളത്തിനായി പ്രവര്*ത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വര്*ണം നല്ലൊരു നിക്ഷേപം കൂടിയല്ലേ?. അതുകൊണ്ട് ജ്വല്ലറികളുടെ ബ്രാന്*ഡ് അംബാസഡറായി പ്രവര്*ത്തിക്കുന്നതില്* തെറ്റില്ല” - മോഹന്*ലാല്* പറഞ്ഞു.
താരങ്ങള്* സ്വര്*ണ്ണക്കടകളുടെ ബ്രാന്*ഡ് അം*ബാസഡര്*മാരാകുന്നതിനെ പരിതാപകരമായ അവസ്ഥയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം വിശേഷിപ്പിച്ചിരുന്നു. സദാചാര ജീവിതമൂല്യങ്ങളുടെ ബ്രാന്*ഡ് അംബാസഡര്*മാരാകാ*ന്* താരങ്ങളെ ഡി വൈ എഫ് ഐ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്* മോഹന്*ലാല്* പ്രസ്താവന നടത്തിയിരിക്കുന്നത്.
അതേസമയം, ഡി വൈ എഫ് ഐയുടെ റിപ്പോര്*ട്ടിന് പിന്നില്* മമ്മൂട്ടിയാണെന്ന് ലാല്** ഫാന്*സുകാര്* മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. 2007ല്* ഡി വൈ *എഫ്* ഐയുടെ ദേശീയ സമ്മേളനത്തില്* മമ്മൂട്ടി പങ്കെടുത്തതും സി പി എമ്മിന്*റെ ചാനലായ കൈരളിയുടെ ചെയര്*മാനാണ് മമ്മൂട്ടി എന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നതായി ചില മോഹന്*ലാല്* ആരാധകര്* ചൂണ്ടിക്കാട്ടുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks