ബോളിവുഡിന്*റെ യഥാര്*ത്ഥ കിംഗ് അക്ഷയ് കുമാറിന് ഷൂട്ടിംഗിനിടെ ഗുരുതരമായി പരുക്കേറ്റു. പരുക്ക് സാരമുള്ളതാണെന്നും കുറേക്കാലം വിശ്രമം വേണമെന്നും ഡോക്ടര്*മാര്* നിര്*ദ്ദേശിച്ചിട്ടുണ്ട്. നിഖില്* അദ്വാനി സംവിധാനം ചെയ്യുന്ന ‘പട്യാല ഹൌസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് പരുക്കേറ്റത്.


“അക്ഷയ് കുമാറിന് ഷൂട്ടിംഗിനിടെ പരിക്കേറ്റിരിക്കുന്നു. അദ്ദേഹം വ്യായാമം ചെയ്യുമ്പോള്* പുറത്തുണ്ടായ പരുക്ക് ഷൂട്ടിംഗിനിടെ ഗുരുതരമാകുകയാണുണ്ടായത്” - സംവിധായകന്* നിഖില്* അദ്വാനി വ്യക്തമാക്കി. പട്യാല ഹൌസിന്*റെ ചിത്രീകരണം ഇതേത്തുടര്*ന്ന് നിര്*ത്തിവച്ചിരിക്കുകയാണ്.

മുമ്പും ആക്ഷന്* സിനിമകളുടെ ചിത്രീകരണ വേളകളില്* അക്ഷയ് കുമാറിന് പരുക്കുകള്* പറ്റിയിട്ടുണ്ട്. എന്നാല്* ഇത്തവണത്തേത് ഏറെ ഗുരുതരമാണെന്നും കുറച്ചുനാള്* വിശ്രമിച്ചതിനു ശേഷമേ ഇനി ചിത്രീകരണങ്ങളില്* പങ്കെടുക്കാവൂ എന്നുമാണ് ഡോക്ടര്*മാര്* അറിയിച്ചിരിക്കുന്നത്.

പട്യാല ഹൌസില്* അനുഷ്ക ശര്*മ്മയാണ് അക്ഷയ് കുമാറിന്*റെ നായിക. ഡിമ്പിള്* കപാഡിയ, റിഷി കപൂര്* എന്നിവരും പ്രാധാന്യമുള്ള വേഷങ്ങളില്* എത്തുന്നു. ഫറാഖാന്* സംവിധാനം ചെയ്യുന്ന ‘തീസ് മാര്* ഖാന്*’ എന്ന ചിത്രത്തിലാണ് പട്യാല ഹൌസിന് ശേഷം അക്ഷയ് അഭിനയിക്കേണ്ടത്. നായകന്*റെ പരുക്ക് ഈ സിനിമയുടെ ചിത്രീകരണവും അനിശ്ചിതത്വത്തിലാക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.