-
നവ്യ ഇനി സന്തോഷിന് സ്വന്തം

മലയാളത്തിന്*റെ ‘ബാലാമണി’ നവ്യാ നായര്*ക്ക് ഇന്ന് മംഗല്യം. ഇന്ന് 12.05നും 12.30നും മധ്യേയുള്ള മുഹൂര്*ത്തത്തില്* നവ്യാ നായരും സന്തോഷ്* നാരായണമേനോനും വിവാഹിതരാകും. ഹരിപ്പാട്* ചേപ്പാട്* സി കെ എച്ച്* എസ്* എസ്* ഗ്രൗണ്ടില്* നടക്കുന്ന വിവാഹച്ചടങ്ങില്* അയ്യായിരത്തോളം പേര്* പങ്കെടുക്കും. 2000 പേരെ ഉള്*ക്കൊള്ളുന്ന കൂറ്റന്* പന്തലാണ് സി കെ എച്ച്* എസ്* എസ്* ഗ്രൗണ്ടില്* ഒരുക്കിയിട്ടുള്ളത്.
മുംബൈയില്* ശ്രീചക്ര പ്രൈവറ്റ്* ലിമിറ്റഡ് എന്ന എക്സ്പോര്*ട്ടിംഗ് കമ്പനിയുടെ വൈസ്* പ്രസിഡന്*റാണ്* ചങ്ങനാശേരി പനച്ചിക്കാവ്* പെരുന്ന പടിഞ്ഞാറ്* മേടയില്* രാമകൃഷ്ണയില്* നാരായണമേനോന്*റെയും ശാന്താമേനോന്*റെയും മകനായ സന്തോഷ് നാരായണമേനോന്*. ചേപ്പാട്* മുതുകുളം വടക്ക്* നന്ദനത്തില്* ജെ രാജുവിന്*റെയും വീണയുടെയും മകളാണ്* നവ്യാ നായര്*. ധന്യ എന്നാണ് യഥാര്*ത്ഥ പേര്.
കഴിഞ്ഞ എട്ടു വര്*ഷത്തിലധികമായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് നവ്യാ നായര്*. സിബി മലയില്* സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ദിലീപിന്*റെ നായികയായാണ് നവ്യാ നായര്* സിനിമയിലെത്തുന്നത്. പിന്നീട് മുപ്പതിലധികം ചിത്രങ്ങളില്* നായികയായി അഭിനയിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി നവ്യ മാറി.
മോഹന്*ലാല്*, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയറാം, സുരേഷ്ഗോപി എന്നീ സൂപ്പര്*സ്റ്റാറുകള്*ക്കൊപ്പം നവ്യ നായികയായി അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ‘ദ്രോണ 2010’ ഈ മാസം 28ന് പ്രദര്*ശനത്തിനെത്തും. റിലീസാകാനുള്ള യുഗപുരുഷന്*, സദ്ഗമയ തുടങ്ങിയ ചിത്രങ്ങളിലും നവ്യ നായികയാണ്.
മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്*, കുഞ്ഞിക്കൂനന്*, ചതുരംഗം, ഗ്രാമഫോണ്*, അമ്മക്കിളിക്കൂട്, വെള്ളിത്തിര, പട്ടണത്തില്* സുന്ദരന്*, സേതുരാമയ്യര്* സി ബി ഐ, ജലോത്സവം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, സര്*ക്കാര്* ദാദ, കണ്ണേ മടങ്ങുക, സൈറ, അലിഭായ്, ബനാറസ്, കലണ്ടര്*, ഇവര്* വിവാഹിതരായാല്*, കേരളാ കഫെ തുടങ്ങിയവയാണ് നവ്യാ നായര്* അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്*.
‘അഴകിയ തീയേ’ എന്ന ചിത്രത്തിലൂടെ നവ്യാ നായര്* 2004ല്* തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. ചിദംബരത്തില്* ഒരു അപ്പാ സാമി, പാശകിളികള്*, മായക്കണ്ണാടി, അമൃതം, സില നേരങ്കളില്*, രാമന്* തേടിയ സീതൈ, ആടും കൂത്ത് തുടങ്ങിയ തമിഴ് സിനിമകളില്* മികച്ച അഭിനയം കാഴ്ചവച്ചു. ഗജ, നാം യജമാനരു, ഭാഗ്യത ബലേഗാര എന്നീ കന്നഡ സിനിമകളിലും നവ്യ അഭിനയിച്ചു. രസിക്കും സീമാനേ എന്ന തമിഴ് ചിത്രവും ബോസ് എന്ന കന്നഡച്ചിത്രവും റിലീസാകാനുണ്ട്.
2002ലും 2005ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്*ഡ് നേടിയിട്ടുള്ള നവ്യാനായര്* വിവാഹശേഷം അഭിനയിക്കുമോ എന്ന കാര്യം സസ്പെന്**സായി സൂക്ഷിച്ചിരിക്കുകയാണ്.
Last edited by RenuCK; 01-21-2010 at 07:32 AM.
Reason: നവ്യ
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks