-
‘ക്ലാസ്മേറ്റ്സ്’ ഓണത്തിന
പൃഥ്വിരാജിന്*റെ ‘ക്ലാസ്മേറ്റ്സ്’ ഓണത്തിന് പ്രദര്*ശനത്തിനെത്തും. ഇതെന്താണ് ഇങ്ങനെയൊരു വാര്*ത്തയെന്ന് ആലോചിച്ച് തല കേടാക്കേണ്ട. വാര്*ത്ത ശരി തന്നെയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ മെഗാഹിറ്റുകളില്* ഒന്നായ ക്ലാസ്മേറ്റ്സിന്*റെ തമിഴ് റീമേക്ക് ‘നിനൈത്താലേ ഇനിക്കും’ സെപ്റ്റംബര്* നാലിന് ലോകമെമ്പാടും പ്രദര്*ശനത്തിനെത്തുകയാണ്.
പൃഥ്വിരാജ്, പ്രിയാമണി, കാര്*ത്തിക് കുമാര്*, ശക്തി തുടങ്ങിയവരാണ് നിനൈത്താലേ ഇനിക്കുമിലെ താരങ്ങള്*. ക്ലാസ്മേറ്റ്സില്* കാവ്യാമാധവന്* അവതരിപ്പിച്ച താര എന്ന കഥാപാത്രത്തെയാണ് പ്രിയാമണി ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ റോളില്* പി വാസുവിന്*റെ മകന്* ശക്തിയാണ് അഭിനയിക്കുന്നത്. വിജയ് ആന്*റണിയുടെ ത്രസിപ്പിക്കുന്ന സംഗീതമാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്.
‘നിനൈത്താലേ ഇനിക്കും’ വന്* തുക നല്*കിയാണ് സണ്* പിക്ചേഴ്സ് വാങ്ങിയിരിക്കുന്നത്. സിനിമയുടെ റഷസ് കണ്ട സണ്* ഗ്രൂപ്പ് മേധാവികള്* അതിശയിച്ചുപോയെന്നാണ് കോടമ്പാക്കം വാര്*ത്തകള്**.
‘നിനൈത്താലേ ഇനിക്കും’ എന്ന ടൈറ്റിലിന്റെ അര്*ത്ഥം ‘ഓര്*ത്താലേ മധുരിക്കും’ എന്നാണ്. പുതിയമുഖം എന്ന സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്*താരങ്ങള്*ക്കൊപ്പം ഇടംപിടിച്ച പൃഥ്വിരാജിന് മധുരതരമായ ഒരു സിനിമയായിരിക്കും ‘നിനൈത്താലേ ഇനിക്കും’ എന്ന് തമിഴ് സിനിമാ വൃത്തങ്ങള്* കരുതുന്നു. റഷസ് കണ്ടവരെല്ലാം പൃഥ്വിരാജിന്റെ അഭിനയപാടവത്തെ പാടിപ്പുകഴ്ത്തുകയാണെത്രെ.
“തമിഴ് പ്രേക്ഷകര്*ക്ക് ഇഷ്ടപ്പെടുന്ന തരത്തില്* ചില്ലറ മാറ്റങ്ങള്* വരുത്തിയാണ് ഞാന്* ഈ സിനിമ എടുത്തിരിക്കുന്നത്. ഒറിജിനല്* കഥ നടക്കുന്ന സ്ഥലത്തെ സാംസ്കാരിക പശ്ചാത്തലമല്ല റീമേക്കില്* വേണ്ടത്. കാമ്പസ് തമാശകളും അടിച്ചുപൊളികളും വികാരസാന്ദ്രമായ മുഹൂര്*ത്തങ്ങളുമാണ് മലയാളം ക്ലാസ്*മേറ്റ്സില്*. അതെല്ലാം തമിഴ് പശ്ചാത്തലത്തില്* പുനഃസൃഷ്ടിച്ചാണ് ഞാന്* ‘നിനൈത്താലേ ഇനിക്കും’ എന്ന സിനിമ എടുത്തിരിക്കുന്നത്” - സിനിമയുടെ സംവിധായകന്* കുമരവേലന്* പറയുന്നു.
തമിഴില്* ഒരുപിടി സിനിമകളില്* പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ടെങ്കിലും ‘മൊഴി’ മാത്രമാണ് തരക്കേടില്ലാത്ത ഇമേജ് സമ്മാനിച്ചത്. എന്നാല്* ക്ലാസ്*മേറ്റ്സിന്റെ റിമേക്കിലൂടെ സൂര്യയടക്കമുള്ള യുവനായകരുടെ ഇടയില്* പൃഥ്വിരാജിനും ഒരിടം ലഭിക്കുമെന്നാണ് കോടമ്പാക്കം അടക്കം പറയുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks