മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരുടെ ഗണത്തിലാണ് ഷാജി കൈലാസിനെയും പരിഗണിക്കുക. സാങ്കേതികമായി ബ്രില്യന്*റായ ഈ സംവിധായകന്* ബോളിവുഡിലെ രാം ഗോപാല്* വര്*മയെയും വെല്ലുന്ന പെര്*ഫെക്ഷന്* കാത്തുസൂക്ഷിക്കുന്നയാളാണ്. തിരക്കഥ മോശമായാലും തന്*റെ സിനിമകള്*ക്ക് ഒരു മിനിമം ഗ്യാരണ്ടി നല്*കാന്* സംവിധാനമികവിലൂടെ ഷാജിക്ക് കഴിയാറുണ്ട്.
ഈ പ്രതീക്ഷയാണ് ‘ദ്രോണ 2010’ എന്ന സിനിമ കാണാനെത്തുമ്പോള്* ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംവിധായകന്* എന്ന നിലയില്* ഷാജി തന്*റെ മികവ് വീണ്ടും തെളിയിച്ചു. പക്ഷേ അടിത്തറ ബലമില്ലാത്ത കെട്ടിടത്തിനു മുകളിലെ അലങ്കാരച്ചമയങ്ങള്*ക്ക് എന്തു മൂല്യം? പൊളിഞ്ഞു മണ്ണിലടിയാനുള്ള വിധിയാണ് അതിനുള്ളത്. ഈ മമ്മൂട്ടി സിനിമയ്ക്കും സംഭവിച്ചത് അതാണ്.
ഷാജി കൈലാസ് - മമ്മൂട്ടി - എ കെ സാജന്* ടീമിന്*റെ ‘ദ്രോണ 2010’ ഒരു സിനിമ എന്ന നിലയില്* സമ്പൂര്*ണ പരാജയമാണ്. ഷാജിച്ചിത്രങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായ ത്രില്* + എന്*റര്*ടെയ്ന്**മെന്*റ്* സമവാക്യത്തെ പാടേ തച്ചുടയ്ക്കുന്ന സിനിമ. എ കെ സാജന്*റെ തിരക്കഥാ രചനാപാടവത്തിന്*റെ വളര്*ച്ച പടവലങ്ങ പോലെയാണ്. ഈ തിരക്കഥ വിശ്വസിച്ച് പണമിറക്കിയയാളിന്*റെ നല്ല മനസിനെ പടം തീര്*ന്നയുടന്* ചില പ്രേക്ഷകര്* സ്തുതിക്കുന്നതു കണ്ടു!
നൂറ്റാണ്ട് 21 ആയി. എ കെ സാജന്*റെ ചിന്തകള്* പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്*റെ പടിപ്പുര കടന്നിട്ടേയുള്ളൂ എന്ന് വേണം കരുതാന്*. അല്ലെങ്കില്* ഇമ്മട്ടിലൊരു സാധനം പടച്ചുണ്ടാക്കുമോ? പ്രേക്ഷകന്*റെ ക്ഷമയെ പരമാവധി പരീക്ഷിക്കുകയാണ് ദ്രോണയിലൂടെ ഈ തിരക്കഥാകൃത്ത്. അഭിനയിക്കാന്* മമ്മൂട്ടിയും ഫ്രെയിം വയ്ക്കാന്* ഷാജി കൈലാസും സമ്മതിച്ചതെങ്ങനെ? ഇതേക്കുറിച്ച് എസ് എന്* സ്വാമിക്ക് ഒരു ഇന്*വെസ്റ്റിഗേഷന്* സ്റ്റോറിക്ക് വകുപ്പുണ്ട്.
പാലേരിമാണിക്യം പോലെ ഈ സിനിമയിലും മമ്മൂട്ടി ഒരു സസ്പെന്*സ് നല്*കുന്നുണ്ട്. ഇരട്ട വേഷമാണ് മലയാളത്തിന്*റെ അഭിമാന താരത്തിന്. ജ്യേഷ്ഠനും അനുജനും. ഒരു തറവാടും അതിലെ പ്രേതബാധയുമൊക്കെ മലയാള സിനിമ ഉണ്ടായ കാലം മുതല്* പറഞ്ഞു പഴകിയ സബ്ജക്ടാണ്. അനുജനായ കുഞ്ഞുണ്ണിയുടെ മരണം അന്വേഷിക്കുക എന്ന ചുമതല കൂടിയുണ്ട് മന്ത്ര - തന്ത്രജ്ഞനായ പട്ടാഴി മാധവന്* നമ്പൂതിരിക്ക്. പ്രേതങ്ങളുമായുള്ള ഏറ്റുമുട്ടലുകളും അന്ധവിശ്വാസവും ദുരാചാരങ്ങളും ഒരിക്കല്* കൂടി സിനിമയുടെ കവാടം കടന്നെത്തുകയാണ്.
ആദ്യ ഒരു മണിക്കൂര്* നേരം പ്രേക്ഷകന്* നട്ടം തിരിയുക തന്നെയാണ്. അതിനു ശേഷം സിനിമ ട്രാക്കിലേക്ക് വീഴുന്നു. എന്നാല്* രണ്ടാം പകുതിയുടെ തുടക്കവും ഇഴച്ചില്* തന്നെ. ക്ലൈമാക്സ് നനഞ്ഞ പടക്കം പോലെയാവുകയും ചെയ്തു.



Reply With Quote
Bookmarks