2009 വിട പറയുകയാണ്. മലയാള സിനിമാലോകം പതിവു പോലെ നഷ്ടങ്ങളുടെ കണക്കെടുക്കുന്നു. ഇന്**ഡസ്ട്രിയില്* മുടക്കപ്പെട്ട തുകയില്* പകുതിയും നഷ്ടമാണ്. 120 കോടിയോളം രൂപയാണ് 2009ല്* മലയാള സിനിമ ചെലവഴിച്ചത്. കിട്ടിയതോ? വെറും 60 കോടി! ഇങ്ങനെ ഒരു ബിസിനസ് ലോകത്ത് മലയാള സിനിമാ വ്യവസായം മാത്രമേ കാണുകയുള്ളൂ!

2009ല്* മലയാള സിനിമ ആരാണ് ഭരിച്ചത് എന്ന് ചോദിച്ചാല്* അത് മെഗാസ്റ്റാര്* മമ്മൂട്ടി തന്നെ. ഒമ്പത് സിനിമകളാണ് മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. ലൌ ഇന്* സിംഗപ്പോര്*, ഈ പട്ടണത്തില്* ഭൂതം, ഡാഡി കൂള്*, ലൌഡ് സ്പീക്കര്*, കുട്ടിസ്രാങ്ക്, പഴശ്ശിരാജ, കേരള കഫെ, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ, ചട്ടമ്പി നാട് എന്നിവയാണ് 2009ലെ മമ്മൂട്ടിച്ചിത്രങ്ങള്*. ഇതില്* കുട്ടിസ്രാങ്ക് റിലീസായില്ലെങ്കിലും വിദേശമേളകളിലും പനോരമയിലും ശ്രദ്ധ നേടി.