സിദ്ദിഖ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ബോഡിഗാര്*ഡ് തമിഴില്* റീമേക്ക് ചെയ്യുന്നു എന്ന വിവരം നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണല്ലോ. ഇളയദളപതി വിജയ് ആണ് ആ ചിത്രത്തിലെ നായകന്*. ഈ സിനിമയുടെ ചിത്രീകരണം ജൂണ്* മാസത്തോടെ ആരംഭിക്കാനിരിക്കുകയുമാണ്. ഇപ്പോഴിതാ, ബോഡിഗാര്*ഡ് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.
സല്*മാന്* ഖാനാണ് ഹിന്ദിയില്* ബോഡി ഗാര്*ഡാകുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്* നയന്**താര നായികയായി അഭിനയിക്കുമെന്നാണ് സൂചനകള്*. മലയാളം ബോഡി ഗാര്*ഡിലും നയന്**താരയായിരുന്നു നായിക. ചിത്രത്തിലെ നായികയായി നയന്**താരയെ പ്രഭുദേവ നിര്*ദ്ദേശിച്ചതായാണ് സൂചന.
ബോണി കപൂറാണ് ബോഡി ഗാര്*ഡ് ഹിന്ദിയില്* നിര്*മ്മിക്കുന്നത്. ചിത്രം കാണുന്നതിനും റീമേക്കിന്*റെ ആലോചനകള്*ക്കുമായി ബോണി കപൂര്* കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. അദ്ദേഹം സംവിധായകന്* സിദ്ദിഖുമായി ചര്*ച്ച നടത്തിയെന്നും റീമേക്ക് കരാര്* ഒപ്പിട്ടെന്നുമൊക്കെയാണ് വാര്*ത്തകള്*. നയന്**താരയെ ഹിന്ദി ബോഡി ഗാര്*ഡില്* നായികയാക്കുന്നതില്* സല്*മാനോ ബോണി കപൂറിനോ എതിര്*പ്പില്ലെന്നും അറിയുന്നു.
കഴിഞ്ഞ വര്*ഷം ബോളിവുഡിലെ വന്* ഹിറ്റുകളിലൊന്നായ ‘വാണ്ടഡ്’ ഒരുക്കിയ അതേ ടീമാണ് ബോഡി ഗാര്*ഡിനു വേണ്ടിയും ഒന്നിക്കുന്നത് എന്നത് പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. വാണ്ടഡിന്*റെ രണ്ടാം ഭാഗം ഒരുക്കാനാണ് ആദ്യം പ്രഭുദേവ പദ്ധതിയിട്ടിരുന്നത്. എന്നാല്* കഥ ശരിയായിരുന്നില്ല. ആ സമയത്താണ് മലയാളം ബോഡി ഗാര്*ഡിന്*റെ നൃത്തസംവിധാനം പ്രഭുദേവ നിര്*വഹിക്കുന്നത്.
ബോഡി ഗാര്*ഡിന്*റെ കഥ കേട്ട പ്രഭുദേവ ഉടന്* തന്നെ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. നയന്* താരയെ ഈ ചിത്രത്തിലൂടെ ഹിന്ദിയില്* അവതരിപ്പിക്കാമെന്നും തീരുമാനിച്ചു. ഉടന്* ഇക്കാര്യം സല്*മാനെയും ബോണി കപൂറിനെയും അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ പ്രൊജക്ട് രൂപപ്പെട്ടത്.
എന്തായാലും, അസിന്*റെ താരമൂല്യത്തിന് ബോളിവുഡില്* അല്*പ്പം മങ്ങലേറ്റിരിക്കുന്ന സമയത്താണ് നയന്**താര ഹിന്ദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. നയന്*സിന് ഹിന്ദിയിലും വെന്നിക്കൊടി പാറിക്കാനാകുമോ എന്ന് കാത്തിരുന്നു കാ*ണാം.
Bookmarks