-
തിലകനും,ക്യാപ്റ്റന്* രാജുവിനും,മാള അരവിന
മലയാള സിനിമ വീണ്ടും വിവാദത്തിലേക്ക് .മോഹന്*ലാല്* നായകനാകുന്ന ക്രിസ്*ത്യന്* ബ്രദേഴ്*സ് എന്ന ചിത്രത്തില്*നിന്നു തിലകനെയും ക്യാപ്*റ്റന്*രാജു, മാള അരവിന്ദന്*, സ്*ഫടികം ജോര്*ജ്* എന്നിവരെയും ഒഴിവാക്കിയതോടെയാണ്* വിവാദം കൊഴുത്തത്*.മുന്* വിവാദ നായകന്* വിനയന്റെ പുതിയ പടമായ "യക്ഷിയും ഞാനും " എന്നാ ചിത്രത്തില്* ഇവര്* നാലുപേരും അഭിനയിച്ചിരുന്നു ഇതിന്റെ പേരില്* ആണ് വിലക്ക് എന്ന് കരുതുന്നു.ചലച്ചിത്ര പ്രവര്*ത്തകരുടെ പുതിയ കൂട്ടായ്*മയായ ഫെഫ്*കയും പ്രൊഡ്യൂസേഴ്*സ് അസോസിയേഷനുമാണ്* ഉപരോധത്തിനു പിന്നിലെന്നാണ്* ആരോപണം. തനിക്കു ഉപരോധം എര്പെടുതിയത്തില്* ഒരു സൂപ്പര്* താരത്തിനു വന്* പങ്ക് ഉണ്ടെന്നു തിലകന്* പരസ്യമായി തുറന്നടിച്ചിരുന്നു. പക്ഷെ ആ സൂപ്പര്* താരം ആരാണെന്നു അദ്ദേഹം ഇതുവരെ വെളിപെടുതിയിട്ടില്ല. 'ഫെഫ്*ക'യുടെ നിര്*ദേശപ്രകാരമാണ്* തിലകന്* ഉള്*പ്പെടെ നാലുപേരെയും ഒഴിവാക്കിയതെന്ന്* ക്രിസ്*ത്യന്* ബ്രദേഴ്*സ് എന്നാ ചിത്രത്തിന്റെ നിര്*മാതാവായ വര്*ണചിത്ര സുബൈര്* വ്യക്*തമാക്കി.തിലകനെ അഭിനയിപ്പിക്കാന്* തീരുമാനിച്ചിരുന്ന മറ്റൊരു ചിത്രത്തിന്* എന്*.ഒ.സി നല്*കാന്* ഫെഫ്*കയും പ്രൊഡ്യൂസേഴ്*സ് അസോസിയേഷനും വിസമ്മതിച്ചതായും ആക്ഷേപമുയര്*ന്നിട്ടുണ്ട്*
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks