-
ചേട്ടന്* എന്നെ ഉപദേശിക്കാറില്ലെന്ന് നയന&
നീ ഇങ്ങിനെ നടക്കണം, അങ്ങിനെ ചെയ്യരുത്’ എന്നൊന്നും തന്റെ സഹോദരന്* തന്നെ ഉപദേശിക്കാറില്ലെന്നും അതുപോലെതന്നെ താനും ചേട്ടന് ഉപദേശം നല്**കാറില്ലെന്നും നയന്**താര. പ്രമുഖ തമിഴ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നയന്**താര തന്റെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെ പറ്റിയും വിവാഹത്തെ പറ്റിയും വെളിപ്പെടുത്തിയത്. അഭിമുഖത്തില്* നിന്നുള്ള പ്രസക്തഭാഗങ്ങള്* ഇതാ -
“വിവാഹം എപ്പോള്* നടക്കുമെന്ന് എനിക്കറിയില്ല. എന്നാല്* ഒന്ന് അറിയാം. എല്ലാം ശരിയായ സമയത്ത് നടക്കും. എല്ലാത്തിനും ഒരു നേരമുണ്ട് എന്ന് കേട്ടിട്ടില്ലേ? എന്നാല്* ഒരുകാര്യം ഇപ്പോള്* തന്നെ ഉറപ്പിച്ച് പറയാം. മാതാപിതാക്കളുടെ പൂര്*ണസമ്മതത്തോടെ മാത്രമേ എന്റെ വിവാഹം നടക്കൂ. ആരുമായാണ് എന്റെ വിവാഹം നടക്കുക എന്ന് എനിക്ക് ഇപ്പോള്* അറിയില്ല.”
“ഞാന്* 2003 ഡിസംബര്* മാസം ഒന്നാം തീയതിയാണ് സിനിമയില്* കാലുകുത്തുന്നത്. സിനിമയില്* വരുന്നവരൊക്കെ പേരും പ്രശസ്തിയും ഒക്കെ ആഗ്രഹിച്ചാണ് വരാറ്*. എന്നാല്* എനിക്ക് അങ്ങിനെയുള്ള ഒരാഗ്രഹവും ഇല്ലായിരുന്നു. ഒരൊറ്റ സിനിമ മാത്രം ചെയ്ത് അവസാനിപ്പിക്കാന്* എന്ന് കരുതിയതാണ്. എന്നാല്* എങ്ങിനെയോ സിനിമയും ഞാനും പ്രണയത്തിലായി. ഞാന്* പ്രതീക്ഷിക്കാത്തത്ര പേരും പ്രശസ്തിയും എനിക്ക് ലഭിച്ചു. ഇപ്പോഴും എനിക്ക് എടുത്തുപറയാവുന്ന ഒരാഗ്രഹവും സിനിമയിലില്ല!”
“ദിലീപിന്റെ ജോഡിയായി ബോഡിഗാര്*ഡ്, സൂര്യയ്ക്കൊപ്പം ആദവന്*, ജൂനിയര്* എന്**ടി*ആറിനൊപ്പം അദൂര്*സ് (തെലുങ്ക്) എന്നീ സിനിമകളിലാണ് ഞാന്* അവസാനമായി അഭിനയിച്ചത്. ഇവ മൂന്നും ഹിറ്റുകളായിരുന്നു.ശ്യാമപ്രസാദിന്റെ പേരിടാത്ത ഒരു ചിത്രം, തമിഴില്* ആര്യ നായകനാവുന്ന ‘ബോസ് എന്ന ഭാസ്കരന്*’, തെലുങ്കില്* ബാലകൃഷ്ണന്* നായകനാവുന്ന ഒരു സിനിമ, കന്നഡയില്* ഉപേന്ദ്ര നായകനാവുന്ന സിനിമ എന്നിവയാണ് എന്റെ ഭാവി പ്രോജക്റ്റുകള്*.”
“എന്റെ മാതാപിതാക്കള്* നല്ല സന്തോഷത്തിലാണ്. ആ രീതിയിലുള്ള എല്ലാ സുഖസൌകര്യങ്ങളും ഞാനവര്*ക്ക് ഒരുക്കിക്കൊടുത്തിട്ടുണ്ട്. ചേട്ടന്* ദുബായ് നഗരത്തിലാണ്. രണ്ട് ദിവസത്തിലൊരിക്കന്* ഞാന്* ചേട്ടനുമായി ഫോണില്* സംസാരിക്കും. എല്ലാ വിഷയവും ഞാന്* ചേട്ടനുമായി പങ്കുവയ്ക്കാറുണ്ട്. ‘നീ ഇങ്ങിനെ നടക്കണം, അങ്ങിനെ ചെയ്യരുത്’ എന്ന് ഒരിക്കലും ചേട്ടന്* എന്നെ ഉപദേശിക്കാറില്ല. അതുപോലെ ഞാനും ചേട്ടനെ ഉപദേശിക്കാറില്ല” - നയന്**താര പറയുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks