ഭാഗ്യദേവത'എന്ന ചിത്രത്തിന് ശേഷം സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു .ജയറാം നായകനാകുന്ന ഈ ചിത്രത്തില്* മംമ്ത ആണ് നായിക. പതിവ് പോലെ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്*കുന്ന കുടുംബ ചിത്രം തന്നെയാണ് ഇത്തവണയും സത്യന്* മലയാളീ പ്രേക്ഷകര്*ക്ക്* വേണ്ടി ഒരുക്കുന്നത് .സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സത്യന്* അന്തിക്കാട് തന്നെയാണ് .പതിവ് പോലെ ഇന്നസെന്റ് ,മമ്മൂക്കോയ,കെ പി എ സി ലളിത തുടങ്ങിയ സത്യന്റെ സ്ഥിരം താരങ്ങള്*ക്ക് പുറമേ മറ്റു പല പ്രമുഖ താരങ്ങളും ചിത്രത്തില്* വേഷമിടുന്നുണ്ട് .വയലാര്* ശരത്ചന്ദ്ര വര്*മ്മയുടെ ഗാനങ്ങള്*ക്ക് ഇളയരാജ ആണ് സംഗീതം നല്*കുന്നത് .വിഷുവിന് ചിത്രം പ്രദര്*ശനത്തിന് എത്തും