നടന്* തിലകന്* ആഞ്ഞടിച്ചിരിക്കയാണ്*. ക്രിസ്*ത്യന്* ബ്രദേഴ്*സ്* എന്ന ജോഷി ചിത്രത്തില്* നിന്ന്* തന്നെ ഒഴിവാക്കിയത്* ഒരു സൂപ്പര്*സ്റ്റാര്* ആണെന്നാണ്* തിലകന്* ആരോപിക്കുന്നത്*. ആരാണീ സൂപ്പര്*സ്റ്റാര്*? മമ്മൂട്ടിയും ദിലീപുമാണീ നാടകത്തിനു പിന്നില്* എന്ന്* സിനിമാവൃത്തങ്ങള്* തുറന്നു പറയുന്നു.
ഫെഫ്*ക സംഘടനയുടെ വിലക്കു കാരണം തിലകനെ ഒഴിവാക്കുന്നു എന്നായിരുന്നു ക്രിസ്*ത്യന്* ബ്രദേഴ്*സിന്റെ അണിയറ പ്രവര്*ത്തകര്* ഇതു സംബന്ധിച്ച്* നല്*കിയ വിശദീകരണം. എന്നാല്* അതൊന്നുമല്ല ഇതൊരു സൂപ്പര്*സ്റ്റാറിന്റെ കരുനീക്കങ്ങളാണെന്നാണ്* തിലകന്* ആഞ്ഞടിച്ചത്*. ഫെഫ്*കയോട്* അദ്ദേഹം പറയുന്നത്* കഴിവുകളെ അംഗീകരിക്കണം. ഇല്ലെങ്കില്* ഞാനൊരുത്തനേയും വിടുകേല. ഈ പടം തന്നെ ഞാന്* ഇല്ലാതാക്കികളയും എന്നാണ്*. ഇത്* തിലകനാ പറയുന്നത്*. കാട്ടുകുതിരയിലെ കൊച്ചുവാവയുടെ ഡയലോഗ്* കടമെടുത്തു പറഞ്ഞാല്* വിടുകേല ഞാന്*. അദ്ദേഹം ഏഷ്യാനെറ്റിന്* നല്*കിയ പ്രത്യേക അഭിമുഖത്തില്* പറഞ്ഞു. ചിറയിന്*കീഴില്* നടന്ന പ്രേംനസീര്* അനുസ്*മരണത്തിലും അദ്ദേഹം വികാരാധീനനായി. ഇങ്ങനെ പോയാല്* എന്നിലെ നടന്* ആത്മഹത്യ ചെയ്യും എന്നാണ്* തിലകന്* അവിടെ പറഞ്ഞത്*. പ്രേംനസീര്* ജനിച്ച മണ്ണില്* എന്റെ ശപഥമാണിതെന്നും അദ്ദേഹം കൂട്ടി ചേര്*ത്തു.
എന്തായാലും സിനിമയെ വെല്ലുന്ന ഡയലോഗുകളും സീനുമായി മലയാള സിനിമയില്* വിവാദങ്ങള്* കൊഴുക്കുകയാണ്*. തിലകന്* പേരെടുത്തു പറഞ്ഞില്ലെങ്കിലും മമ്മൂട്ടിക്കെതിരെയാണ്* ഈ ആഞ്ഞടികള്* എന്ന്* സിനിമാലോകത്ത്*്* സംസാരമുണ്ട്*. മിമിക്രിക്കാര്* പഴശ്ശിരാജയെ അനുകരിക്കുമ്പോള്* പറയുന്ന ഒരു ഡയലോഗുണ്ട്*. ഇനി നമുക്ക്* ഒളിപ്പോരിന്റെ നാളുകളാണ്* എന്ന്* പറയുന്ന പഴശ്ശിരാജയോട്* കുറിച്യന്* ചോദിക്കുന്നു എന്താണ്* തമ്പ്രാ ഒളിപ്പോര്* എന്ന്*. ഞാന്* ഒളിച്ചിരിക്കും നിങ്ങള്* പോരാടും എന്ന്* പഴശ്ശിരാജയുടെ മറുപടി. അതു പോലൊരു ഒളിപ്പോരാണിതെന്നാണ്* സിനിമാലോകത്തെ അണിയറ വര്*ത്തമാനം. ഒളിച്ചിരിക്കുന്നതാരൊക്കെ എന്നതാണ്* മറ്റൊരു വര്*ത്തമാനം സംവിധായകന്* ജോഷിക്കുപോലും ഇതില്* പങ്കുണ്ടെന്ന്* സിനിമാലോകം അടക്കം പറയുന്നു. പക്ഷെ തിലകനെ നോവിച്ചാല്*....
ഇതിനിടയില്* വിനയന്* ചിത്രത്തില്* അഭിനയിച്ച എല്ലാവരേയും മറ്റു ചിത്രങ്ങളില്* സഹകരിപ്പിക്കരുതെന്ന്* ഫെഫ്*ക നിര്*ദ്ദേശം നല്*കിയതായും ഫെഫ്*കയില്* അംഗമായ പ്രൊഡക്ഷന്* കണ്*ട്രോളര്* പറയുന്നു.