മമ്മൂട്ടിയുടെ ‘സേതുരാമയ്യര്*’ ഒരു ബ്രാന്*ഡാണ്. അതിനെ മറയ്ക്കുന്ന ഒരു കുറ്റാന്വേഷകനെ മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നു തന്നെ പറയാം. ഇപ്പോഴിതാ സേതുരാമയ്യരെ മറികടക്കുന്ന ഒരു ഉഗ്രന്* കുറ്റാന്വേഷകനെ മമ്മൂട്ടി മലയാളികള്*ക്ക് സമ്മാനിക്കാന്* ഒരുങ്ങുകയാണ്.


റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി കുറ്റാന്വേഷകനാകുന്നത്. ബോബി - സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ഇന്**വെസ്റ്റിഗേഷന്* ത്രില്ലറിന്*റെ ചിത്രീകരണം നവംബറില്* ആരംഭിക്കും. കാള്*ട്ടണ്* ഫിലിംസിന്*റെ ബാനറില്* കരുണാകരനാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്*മ്മിക്കുന്നത്. നായിക അന്യ ഭാഷയില്* നിന്നായിരിക്കും.

റോഷന്*റെ ‘നോട്ടുബുക്ക്’ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് ബോബി - സഞ്ജയ് ടീമാണ്. മലയാള സിനിമയില്* ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത രീതിയിലൊരു സിനിമയാണ് റോഷനും തിരക്കഥാകൃത്തുക്കളും ആലോചിക്കുന്നത്. മമ്മൂട്ടിയും റോഷന്* ആന്*ഡ്രൂസും ഒരുമിക്കുന്നത് ഇതാദ്യമാണ്.

റോഷന്* ഇപ്പോള്* ‘കാസനോവ’ എന്ന തന്*റെ സ്വപ്നപദ്ധതിയുടെ തിരക്കിലാണ്. മോഹന്*ലാല്* നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം മാര്*ച്ചില്* ആരംഭിക്കും. ആശീര്*വാദ് സിനിമാസിന്*റെ ബാനറില്* ആന്*റണി പെരുമ്പാവൂരാണ് കാസനോവ നിര്*മ്മിക്കുന്നത്.