നോമിനേഷനുകള്* അറിയിക്കപ്പെട്ടതോടെ ഓസ്കര്* 2010-ന് കളമൊരുങ്ങിക്കഴിഞ്ഞു. അവതാര്* എന്ന ത്രിഡി വിസ്മയത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആഹ്ലാദിപ്പിച്ച ജെയിംസ് കാമറൂണിനും സംഘത്തിനും ലഭിച്ചിരിക്കുന്നത് ഒമ്പത് നോമിനേഷനുകളാണ്. കൌതുകകരമെന്ന് പറയട്ടെ, കാമറൂണിന്റെ മുന്**ഭാര്യ കാത്രിന്* ബിഗെലോ സംവിധാനം ചെയ്ത ‘ദ ഹര്*ട്ട് ലോക്കര്*’ എന്ന യുദ്ധവിരുദ്ധ സിനിമയ്ക്കും ഒമ്പത് നോമിനേഷനുകള്* ലഭിച്ചിട്ടുണ്ട്. ക്വിന്റിന്* ടാരന്റിനോയുടെ ‘ഇന്**ഗ്ലോറിയസ് ബാസ്റ്റാര്**ഡ്*സ്’ എന്ന ഫാന്റസി സിനിമയ്ക്ക് എട്ട് നോമിനേഷനുകളും ജേസന്* റൈറ്റ്മാനിന്റെ ‘അപ്പ് ഇന്* ദ എയര്*’ എന്ന സിനിമയ്ക്ക് ആറ്* നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.

ചുരുക്കത്തില്* ഇത്തവണത്തെ ഓസ്കറില്* ഏറ്റുമുട്ടാന്* പോകുന്നത് കാമറൂണും മുന്**ഭാര്യ കാത്രിന്* ബിഗെലോയും ആണ്. കാമറൂണിന്റെ അവതാര്* ഗോള്*ഡന്* ഗ്*ളോബ്* അവാര്*ഡ്* നേടിയപ്പോള്* ഡയറക്*ടേഴ്*സ്* ഗില്*ഡ്* ഒഫ്* അമേരിക്ക അവാര്*ഡില്* അവതാറിനെ മറികടന്നാണ് കാതറിന്റെ ദ ഹര്*ട്ട്* ലോക്കര്* മികച്ച സം*വിധാനത്തിനുള്ള പുരസ്കാരം നേടിയെടുത്തത്. ഓസ്കറിലും ഇരുസിനിമകളും തമ്മില്* തീപാറുന്ന പോരാട്ടം ഉണ്ടാവുമെന്ന് തീര്*ച്ച.

ഇതുവരെ അഞ്ച് തവണയാണ് കാമറൂണ്* ഭാര്യമാരെ മാറ്റിയിരിക്കുന്നത്. കാമറൂണിന്റെ മൂന്നാം ഭാര്യയായിരുന്നു കാത്രിന്* ബിഗെലോ. ഏതാണ്ട് രണ്ട് വര്*ഷം (1997-1999) മാത്രമാണ് ഇവര്* ഒരുമിച്ചുണ്ടായിരുന്നത്. തുടര്*ന്ന് ടെര്*മിനേറ്റര്* സീരീസില്* സാറാ കോണോര്* ആയി വേഷമിട്ട ലിന്**ഡാ ഹാമില്**ട്ടണെ കാമറൂണ്* നാലാം ഭാര്യയാക്കി. ടൈറ്റാനിക്കില്* വിന്**സ്*ലെറ്റിന്റെ പേരക്കുട്ടിയായി അഭിനയിച്ച സൂസി എമിസാണ് കാമറൂണിന്റെ ഇപ്പൊഴത്തെ ഭാര്യ.

കാമറൂണിന്റെ വിവാഹക്കമ്പത്തെ കളിയാക്കിയിട്ടാവണം ‘വിഡോ*മേക്കര്*’ എന്ന പേരിലൊരു ചരിത്രസിനിമ കാത്രിന്* എടുത്തിട്ടുണ്ട്. ഒരു ആണവമുങ്ങിക്കപ്പലിനെ പറ്റിയായിരുന്നു ആ സിനിമ. മുങ്ങിക്കപ്പലിന്റെ ശരിക്കുള്ള രഹസ്യപ്പേര് ‘ഹിരോഷിമ’ എന്നായിരുന്നുവെങ്കിലും ഈ സിനിമയില്* അതിനെ ‘വിഡോമേക്കര്*’ എന്നാണ് വിളിക്കുന്നത്.

സംവിധാനത്തിന്* നോമിനേഷന്* ലഭിക്കുന്ന നാലാമത്തെ വനിതയാണ്* കാത്രിന്*. സോഫിയ കപ്പോള, ജെയിന്* കാമ്പിയന്*, ലെനവെര്*ട്ട്* മുള്ളര്* എന്നീ വനിതകള്*ക്കാണ്* മുന്*പ്* നോമിനേഷന്* കിട്ടിയിട്ടുള്ളത്*. അവതാറിനെ മറികടന്ന് ‘ദ ഹര്*ട്ട് ലോക്കര്*’ എന്ന സിനിമ ഏതെങ്കിലുമൊരു ഓസ്കര്* നേടുകയാണെങ്കില്* തന്നെ ഇട്ടെറിഞ്ഞുപോയ കാമറൂണിനോടുള്ള മധുരപ്രതികാരമാവും കാത്രിന്* നിര്*വഹിക്കുക.

മികച്ച നടനുള്ള ഓസ്കര്* നോമിനേഷനുകള്* ജോര്*ജ് ക്ലൂണി, കോളിന്* ഫിര്*ത്, ജെഫ് ബ്രിഡ്ജസ്, മോര്*ഗന്* ഫ്രീമാന്*, ജെറമി റെന്നെര്* എന്നിവര്* കരസ്ഥമാക്കി. സാന്ദ്രാ ബുള്ളോക്ക്, ഹെലന്* മിറന്*, കരേ മുള്ളിഗന്*, ഗാബുറേ സിഡൈബ്, മെറില്* സ്ട്രീപ് തുടങ്ങിയവര്*ക്കാണ് മികച്ച നടിക്കുള്ള ഓസ്കര്* നോമിനേഷന്* ലഭിച്ചു.

വിദേശഭാഷാ ചിത്രങ്ങള്*ക്കുള്ള ഓസ്കര്* നോമിനേഷന്* പട്ടികയില്* കയറിക്കൂടാനുള്ള ഇന്ത്യയുടെ മോഹം ഇത്തവണയും സഫലമായില്ല. മറാത്തി സിനിമയായ ‘ഹരിശ്ചന്ദ്രാചി ഫാക്*റ്ററി’ എന്ന സിനിമ നോമിനേഷനായി സമര്*പ്പിക്കപ്പെട്ടിരുന്നുവെങ്കിലും തള്ളിപ്പോയി. ‘ദ വൈറ്റ് റിബണ്*’ (ജര്*മനി), ‘എ പ്രോഫെറ്റ്’ (ഫ്രാന്*സ്), ‘ദ മില്**ക്ക് ഓഫ് സോറോ’ (പെറു), ‘ദ സീക്രട്ട് ഇന്* തെയര്* ഐസ്’ (അര്*ജന്റീന), ‘അജാമി’ (ഇസ്രയേല്*) എന്നിവയാണ് നോമിനേഷന്* ലഭിച്ചിരിക്കുന്ന വിദേശഭാഷാ സിനിമകള്*.