2011 ല്* ഐ.പി.എല്ലിന്റെ നാലാം സീസണിലേക്ക് പുതുതായി അനുവദിക്കുന്ന രണ്ട് ടീമുകള്* സ്വന്തമാക്കാന്* വമ്പന്*മാര്* രംഗത്ത്. ബിസിനസ്സ് ഗ്രൂപ്പുകള്*ക്കെല്ലാം പുറമേ പ്രിയദര്*ശന്റെയും മോഹന്*ലാലിന്റെയും നേതൃത്വത്തില്* ഒരു സംഘം കൊച്ചി ആസ്ഥാനമാക്കി ഒരു ടീമിനായും ശ്രമിക്കുന്നുണ്ട്.

ഫെബ്രുവരി മാസം അവസാനത്തോടെ പുതിയ ടീമിന്റെ ലേല നടപടികള്* പൂര്*ത്തിയാകും. ഹീറോ ഹോണ്ടയുടെ ഉടമസ്ഥരായ പവന്* മുഞ്ജാല്* കുടുംബം ധര്*മ്മശാല(ഹിമാചല്*) ആസ്ഥാനമാക്കിയും അനില്* അംബാനി ഗ്രൂപ്പ് അഹമ്മദബാദ് ടീമിനായുമാണ് നീക്കങ്ങള്* നടത്തുന്നത്. ഇത് കൂടാതെപ്രമുഖ മരുന്ന് നിര്*മ്മാതാക്കളായ സൈറസ് പൂനവാല ഒരു കണ്*സോര്*ഷ്യമായി ടീമിനെ സ്വന്തമാക്കാന്* രംഗത്തുണ്ട്. പുതിയ ടീമിന്റെ മിനിമം തുകയായി നിശ്ചയിച്ചിരിക്കുന്നത് ആയിരം കോടി രൂപയാണ്.
ലാല്*-പ്രിയന്* കൂട്ടുകെട്ടിനെ പിന്തുണക്കാന്* ബോളിവുഡിലെ ചില താരങ്ങളും ഉണ്ടാവുമെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു .