പ്രശസ്ത തമിഴ് നടനായ ധനുഷ് ഗാന രചയിതാവാകുന്നു.മിത്രന്* ജവഹര്* സംവിധാനം ചെയ്യുന്ന 'റെഡി'എന്ന തമിഴ് ചിത്രത്തിലൂടെയാണ് ധനുഷ് ഗാനരചയിതാവാകുന്നത് .വിജയ ആന്റണിയുടെ സംഗീത സംവിധാനത്തില്* ചിട്ടപ്പെടുത്തിയ ഈ ഗാനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയതായാണ് റിപ്പോര്*ട്ട്* .വിഷമമേറിയ ട്യുണുകളില്* പോലും ധനുഷിന് എളുപ്പത്തില്* ഗാനം ഉണ്ടാകുവാന്* സാധിക്കുന്നുണ്ടുവെന്നാണ് വിജയ ആന്റണി പറയുന്നത് .കഴിഞ്ഞ അഞ്ചു വര്*ഷത്തിനുള്ളില്* 5 ഗാനരചയിതാക്കളെയും 25 ഗായകരെയും തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയ സംഗീത സംവിധായകനാണ് വിജയ്* ആന്റണി.ഇതിന് മുന്*പ് ആയിരത്തില്* ഒരുവന്* എന്ന തമിഴ് ചിത്രത്തില്* ധനുഷ് ഒരു ഗാനം പാടിയിരുന്നു .ഈ ഗാനം ഹിറ്റ്* ചാര്*ട്ടുകളില്* ഇടം നേടിയിരുന്നു .