തന്നോടൊപ്പം അഭിനയിക്കണമെന്ന് അമീര്* ഖാന്* താല്പര്യം പ്രകടിപ്പിച്ചതായി അമിതാഭ് ബച്ചന്*. തന്റെ ബ്ലോഗ് ആയ ബിഗാദയിലെ പോസ്റ്റിലാണ് ബോളിവുഡ് ബിഗ് ബി ഇക്കാര്യം വെളിപ്പെടുത്തിയത്.


അമീര്*ഖാന്റെ പിതാവും സിനിമാ നിര്*മ്മാതാവുമായ താഹിര്* ഹുസൈന്റെ മരണത്തില്* അനുശോചനം അറിയിക്കാന്* അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തിയ അവസരത്തിലാണ് അമീര്* തന്നോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയത് എന്ന് ബച്ചന്* തന്റെ ബ്ലോഗില്* എഴുതിയിരിക്കുന്നു.

അമീറിന്റെ വസതിയില്* എത്തി അദ്ദേഹത്തോടും കുടുംബത്തോടും കുറച്ചുസമയം ചെലവഴിച്ചു. മരണത്തെ തുടര്*ന്നുള്ള ഘനമുള്ള അന്തരീക്ഷത്തിന് ലാഘവത്വം വരുത്താന്* പരമാവധി ശ്രമിച്ചിരുന്നു. ഞങ്ങള്* മടങ്ങുന്ന അവസരത്തിലാണ് ഒരുമിച്ച് അഭിനയിക്കണമെന്ന ആഗ്രഹം അമീര്* പ്രകടിപ്പിച്ചത്.

അമീര്* ഒരു സിനിമ സംവിധാനം ചെയ്യാന്* താന്* ആവശ്യപ്പെട്ടു എന്നും അതിന് അമീര്* സമ്മതംമൂളിയെന്നും ബച്ചന്* ബ്ലോഗില്* എഴുതിയിരിക്കുന്നു.

ചൊവ്വാഴ്ചയാണ് അമീര്*ഖാന്റെ പിതാവ് നിര്യാതനായത്. വെള്ളിയാഴ്ച നിര്യാതനായ മുന്* നടനും സംവിധായകനുമായ സുജിത് കുമാറിന്റെ നിര്യാണത്തിലും ബച്ചന്* തന്റെ ബ്ലോഗില്* അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.