പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അതീവ ഗുരുതരാവസ്ഥയില്*. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്*ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

ഗിരീഷ് പുത്തഞ്ചേരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിയില്* നിന്നുള്ള റിപ്പോര്*ട്ടുകള്*. എന്നാല്* ഡോക്ടര്*മാര്* ഇതു സംബന്ധിച്ച കൂടുതല്* വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല.

മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാ*ളായ ഗിരീഷ് പുത്തഞ്ചേരി 1961ല്* കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ജനിച്ചത്. ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്* രചിച്ചു കൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാനൂറോളം സിനിമകള്*ക്ക് ഗാനരചന നിര്*വഹിച്ച ഗിരീഷ് പുത്തഞ്ചേരിക്ക് ഏഴു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്*ഡ് ലഭിച്ചിട്ടുണ്ട്.

വടക്കും*നാഥന്*, പല്ലാവൂര്* ദേവനാരായണന്*, കിന്നരിപ്പുഴയോരം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. ‘മേലേപ്പറമ്പില്* ആണ്**വീട്’ എന്ന സൂപ്പര്*ഹിറ്റ് സിനിമയുടെ കഥ പുത്തഞ്ചേരിയുടേതാണ്. മോഹന്**ലാലിനായി ഒരു സിനിമയുടെ തിരക്കഥാരചനയിലാണ് പുത്തഞ്ചേരി. ‘രാമന്* പൊലീസ്’ എന്ന കഥാപാത്രമാണ് ഈ തിരക്കഥയില്* മോഹന്*ലാലിന്*റേത്. ഷാജി കൈലാസോ ഗിരീഷ് പുത്തഞ്ചേരി സ്വയമോ ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകള്*.