നയന്**താരയിപ്പോള്* ആഹ്ലാദവതിയാണ്. ആരെന്ത് ആരോപണം ഉന്നയിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്നും പ്രഭുദേവയുമായുള്ള തന്റെ ബന്ധത്തെ പറ്റി ഒന്നും പറയാന്* താന്* ഒരുക്കമെല്ലെന്നാണ് നയന്**താര പറയുന്നത്. തന്നെ അടിക്കും ചവിട്ടും എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും ആര്*ക്കും തന്നെ തൊടാന്* പോലും ധൈര്യമില്ലെന്നും നയന്**താര വെളിപ്പെടുത്തുന്നു.


തമിഴ്*നാട് മുഖ്യമന്ത്രിക്കായി ഒരുക്കിയ ഒരു ചടങ്ങില്* നയന്**താരയും പ്രഭുദേവയും ഒരുമിച്ച് നൃത്തമാടിയതിനെ തുടര്*ന്ന് നയന്**താരയെ പ്രഭുദേവയുടെ ഭാര്യ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ പറ്റി മാധ്യമപ്രവര്*ത്തകര്* ചോദിച്ചപ്പോഴാണ് ആര്*ക്കും തന്നെ തൊടാന്* ധൈര്യമില്ലെന്ന് നയന്**താര തുറന്നടിച്ചത്.

“ഞാനിപ്പോള്* ഏറെ സന്തോഷവതിയാണ്. ഞാന്* വളരെയേറെ വിഷമിച്ച വര്*ഷമായിരുന്നു 2009. ഈ വര്*ഷം എനിക്ക് നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദിലീപിനോടൊപ്പം ഞാന്* അഭിനയിച്ച ‘ബോഡിഗാര്*ഡ്’ എന്ന സിനിമയടക്കം എന്റെ പടങ്ങളെല്ലാം ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.”

“എന്നെ അടിക്കും ചവിട്ടും തുപ്പും എന്നെല്ലാം ചിലര്* പറഞ്ഞുനടക്കുന്നുണ്ട്. എന്നാല്* എന്നെ തൊടാന്* പോലും ഇവര്*ക്കൊന്നും ധൈര്യമില്ല എന്ന് എനിക്കറിയാം. ഞാന്* മടയിയായ പെണ്ണല്ല. എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞുതന്നെയാണ് ഞാന്* ഓരോ കാര്യങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരും കാറിവിളിച്ചിട്ട് പ്രയോജനം ഇല്ല.”

“ചിമ്പുവിനെ പറ്റി എന്തിനാണ് നിങ്ങള്* എന്നോട് ചോദിക്കുന്നതെന്ന് മനസിലാകുന്നില്ല. പ്രഭുദേവയെ പറ്റിയും എനിക്കൊന്നും പറയാനില്ല. മുഖ്യമന്ത്രി കരുണാനിധിക്കായി തമിഴ് സിനിമാപ്രവര്*ത്തകര്* ഒരുക്കിയ ചടങ്ങില്* ഞാനും പ്രഭുവും നൃത്തമാടിയിരുന്നു. നല്ലൊരു അനുഭവമായിരുന്നു അത്. എന്റെ ജീവിതം നല്ല സ്റ്റഡി ആയിത്തന്നെയാണ് മുന്നോട്ടുപോകുന്നത്.”

ചെന്നൈയില്* സംഘടിപ്പിക്കപ്പെട്ട താരാഘോഷത്തില്* നയന്**താരയും പ്രഭുദേവയും സ്വയം മറന്നാടുകയായിരുന്നു എന്ന് ദൃക്*സാക്ഷികള്* പറയുന്നു. ‘മിന്*സാരക്കനവ്’ എന്ന ചിത്രത്തിലെ ‘വെണ്ണിലവേ വെണ്ണിലവേ’ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് പ്രഭുദേവയും കാജലും തകര്*ത്തഭിനയിച്ച പോലെയായിരുന്നു ഈ നൃത്തരംഗമെത്രെ. ഈ നൃത്തരംഗം ടിവിയില്* കണ്ട പ്രഭുദേവയുടെ ഭാര്യ റം*ലത്ത് നയന്**താരയെ കയ്യില്* കിട്ടിയാല്* അടിക്കുമെന്ന് പറഞ്ഞത് കോടമ്പാക്കത്തെ ചൂടുള്ള വാര്*ത്തയായിരുന്നു.