ഇന്നലെ അന്തരിച്ച ഗാനരചയിതാവ്* ഗിരീഷ്* പുത്തഞ്ചേരിയുടെ മൃതദേഹം വൈകീട്ട്* നാലിന്* മാവൂര്*റോഡ്* ശ്മശാനത്തില്* സംസ്കരിക്കും. ഇപ്പോള്* പുത്തഞ്ചേരിയിലെ എല്* പി സ്കൂളില്* പൊതു ദര്*ശനത്തിനു വെച്ചിരിക്കുകയാണ് മൃതദേഹം*. രാഷ്ട്രീയ, സിനിമാ, സാംസ്കാരിക രംഗങ്ങളിലെ നിരവധിപേരാണ് പ്രിയ ഗാനരചിയിതാവിന് അന്ത്യാഞ്ജലി അര്*പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക്* പന്ത്രണ്ടോടെ ടൗണ്*ഹാളിലും മൃതദേഹം പൊതുദര്*ശനത്തിനു വെക്കും.

തലച്ചോറിലെ രക്*തസ്രാവത്തെത്തുടര്*ന്ന്* ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്* പാട്ടിന്*റെ പാലാഴി തീര്*ത്ത ഗാനരചിയിതാവ് കാലയവനികയ്ക്കുള്ളില്* മറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കാരപ്പറമ്പിലെ വീട്ടില്* രക്*തം ഛര്*ദിച്ചതിനെ തുടര്*ന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാ*ര്യ ആശുപത്രിയില്* പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച മുതല്* അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

ഇരുപതു വര്*ഷത്തിലേറെയായി മലയാള ചലച്ചിത്രഗാന രചനാ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഗിരീഷ്* പുത്തഞ്ചേരി 1961ല്* കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ജനിച്ചത്. ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്* രചിച്ചു കൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാനൂറോളം സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങള്*ക്ക് രചന നിര്*വഹിച്ചിട്ടുണ്ട്*. മികച്ച ഗാനരചനയ്ക്ക്* ഏഴു തവണ സംസ്ഥാന ചലച്ചിത്ര അവാര്*ഡ്* നേടിയിട്ടുള്ള അദ്ദേഹം വടക്കും*നാഥന്*, പല്ലാവൂര്* ദേവനാരായണന്*, കിന്നരിപ്പുഴയോരം എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമാണ്. ‘മേലേപ്പറമ്പില്* ആണ്**വീട്’ എന്ന സൂപ്പര്*ഹിറ്റ് സിനിമയുടെ കഥയും പുത്തഞ്ചേരിയുടേതാണ്.

അവസാന നാളുകളില്* മോഹന്**ലാലിനായി ഒരു സിനിമയുടെ തിരക്കഥാരചനയിലായിരുന്നു അദ്ദേഹം. ‘രാമന്* പൊലീസ്’ എന്ന കഥാപാത്രമായിരുന്നു ഈ തിരക്കഥയില്* മോഹന്*ലാലിന്*റേത്. ഗിരീഷ് പുത്തഞ്ചേരി തന്നെ ഈ ചിത്രം സംവിധാനം ചെയ്യുമെന്നും സീചനകളുണ്ടായിരുന്നു.

എന്റെ പ്രിയപ്പെട്ട പാട്ടുകള്*, തനിച്ചല്ല, ഷഡ്ജം എന്നിവയാണു പ്രസിദ്ധീകരിച്ച കൃതികള്*. ഇന്ത്യന്* പെര്*ഫോമിങ്* റൈറ്റ്* സൊസൈറ്റി, മലയാള വിഭാഗം ഡയറക്ടര്*, കേരള കലാമണ്ഡലം ഭരണ സമിതി അംഗം, ലളിതകലാ അക്കാദമി ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവര്*ത്തിച്ചു. തിരക്കഥാകൃത്തുകൂടിയായിരുന്ന ഗിരീഷിന്റെ രചനയില്* പുറത്തുവന്ന ഒടുവിലത്തെ സിനിമ വടക്കുംനാഥനാണ്*. ഭാര്യ: ബീന. മക്കള്*: ജിതിന്* കൃഷ്ണന്*, ദിന്*നാഥ്*.