പുതിയ കന്നഡ സിനിമയുടെ ഫോട്ടോ ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തിലെത്തിയ നയന്**താരയും പ്രഭുദേവയും മാധ്യമപ്രവര്*ത്തകരെ ഒഴിവാക്കാന്* ഓടിയൊളിച്ചതായി വാര്*ത്ത. കേരളത്തില്* നിന്ന് ചെന്നൈയില്* എത്തുന്ന ജയറാമിനെ കയ്യോടെ പിടികൂടാന്* തമിഴ് മാധ്യമപ്രവര്*ത്തകരുടെ ഒരു പട തന്നെ വിമാനത്താവളത്തില്* ഉണ്ടെന്ന് അറിഞ്ഞതോടെയാണ് കൈകോര്*ത്തുകൊണ്ട് വിമാനമിറങ്ങിവന്ന നയന്*സ്-പ്രഭു ജോടി ചെന്നൈ എയര്*പോര്*ട്ടില്* ‘ഒളിച്ചുകളി’ നടത്തിയത്.


മാധ്യമപ്രവര്*ത്തകര്* ആരും ഉണ്ടാവില്ല എന്ന് കരുതിയാണെത്രെ ഇരുവരും കൈകോര്*ത്തുകൊണ്ട് വിമാനമിറങ്ങി വന്നത്. എന്നാല്* പുറത്ത് മാധ്യമപ്രവര്*ത്തകര്* തമ്പടിച്ചിട്ടുണ്ടെന്ന് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥര്* ഇരുവരെയും അറിയിക്കുകയായിരുന്നു. ഇതറിഞ്ഞയുടന്* ഇരുവരും ഓട്ടമാരംഭിച്ചു. ‘ഡൊമസ്റ്റിക് എയര്**പോര്*ട്ടി’ല്* നിന്ന് ‘ഇന്റര്*നാഷണല്* എയര്**പോര്*ട്ടി’ലേക്കാണ് ഇരുവരും കുതിച്ചത്. അവിടെ നിന്ന് ആരുമറിയാതെ ഇരുവരും ഹോട്ടലിലേക്ക് പോവുകയും ചെയ്തു.

തന്റെ കയ്യില്* ‘പ്രഭു’ എന്ന് പച്ചകൊത്തിയിട്ടുണ്ടെങ്കിലും പ്രഭുദേവയുമായി പ്രണയമാണെന്ന് നയന്**താര ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇരുവരും ഭാര്യാഭര്*ത്താക്കന്മാരെ പോലെയാണ് കഴിയുന്നത് എന്നത് കോടമ്പാക്കത്തില്* എല്ലാവര്*ക്കുമറിയുന്ന പരസ്യമായ രഹസ്യമാണ്.

തന്റെ ഭര്*ത്താവിനെ നയന്**താര വശീകരിച്ചിരിക്കുകയാണെന്നും നയന്**താരയെ കയ്യില്* കിട്ടിയാല്* ചെരുപ്പൂരി അടിക്കുമെന്നും പ്രഭുദേവയുടെ ഭാര്യ റം*ലത്ത് പറഞ്ഞിരുന്നു. തന്റെ രഹസ്യപ്രണയം അങ്ങാടിപ്പാട്ടായതോടെ, റം*ലത്തിനെ പ്രഭുദേവ എങ്ങനെയോ പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു. എന്നാല്* മുഖ്യമന്ത്രി കരുണാനിധിക്ക് തമിഴ് സിനിമാലോകം നല്*കിയ സ്വീകരണച്ചടങ്ങില്* പ്രഭുദേവയും നയന്**താരയും ഒരുമിച്ച് നൃത്തമാടിയതോടെ റം*ലത്ത് വീണ്ടും കോപിച്ചു.

വിമാനത്താവളത്തില്* കൈകോര്*ത്തുനടക്കുന്ന തങ്ങളുടെ ഫോട്ടോ മാധ്യമങ്ങളില്* വന്നാല്* റം*ലത്തിന്റെ കോപം ഇരട്ടിയാകും എന്ന് അറിയാവുന്നതിനാലാണ് പ്രഭുദേവയും നയന്**താരയും ഓടിയൊളിച്ചത് എന്നറിയുന്നു. എന്തായാലും ഇരുവരും ഓടിയൊളിച്ച വിവരം മാധ്യമപ്രവര്*ത്തകര്* കണ്ടെത്തുകയും തമിഴ് മാധ്യമങ്ങള്* വന്* പ്രാധാന്യത്തോടെ ഇത് റിപ്പോര്*ട്ട് ചെയ്യുകയും ചെയ്തതോടെ റം*ലത്ത് വീണ്ടും കലിതുള്ളി നില്*ക്കുകയാണ്. ‘വെളുക്കാന്* തേച്ചത് പാണ്ടായി’ എന്ന അവസ്ഥയിലാണ് പ്രഭുദേവയും നയന്**താരയും ഇപ്പോള്*