പ്രശസ്ത നടന്* കലാഭവന്* മണിയ്*ക്കെതിരെ പൊലീസ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ചാലക്കുടി ഡ്രീംവേള്*ഡ് വാട്ടര്*പാര്*ക്കിലെ ജീവനക്കാരും മണിയും തമ്മില്* ഉണ്ടായ സംഘര്*ഷത്തിന്റെ പേരിലാണ് ചാലക്കുടി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ മണി വീടിന്റെ പരിസരത്തുള്ള കുട്ടികളടക്കം മുപ്പതോളം പേരുമായി വാട്ടര്* തീ പാര്*ക്കില്* എത്തി. തന്നോടൊപ്പമുള്ള 19 കുട്ടികള്*ക്കും സൌജന്യ പ്രവേശനം അനുവദിക്കണമെന്ന് മണി ആവശ്യപ്പെട്ടു എന്നാല്* ഇത് വാട്ടര്*പാര്*ക്കിലെ ജീവനക്കാര്* അംഗീകരിച്ചില്ല . തുടര്*ന്ന് പാസെടുത്തവരും അല്ലാത്തവരുമായ മുഴുവന്* പേരും അകത്തേക്ക് കടക്കാന്* ശ്രമിച്ചപ്പോഴാണ് സംഘര്*ഷം ഉണ്ടായത് . ഈ സംഭവത്തില്* വാട്ടര്*പാര്*ക്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്*ക്കും മാനേജര്*ക്കും പരിക്കേറ്റിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് കലാഭവന്* മണിയെയും മറ്റ് മൂന്നുപേരെയും പ്രതിചേര്*ത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്.എന്നാല്* ഈ സംഭവത്തെ കുറിച്ച് മണി ഒന്നും ഇത് വരെ പ്രതികരിച്ചിട്ടില്ല.



Reply With Quote
Bookmarks